റൂട്ട് മാറിയോടിയതിന് സ്വകാര്യ ബസുകൾക്ക് പിഴ
വൈത്തിരി: റൂട്ട് മാറിയോടിയതിന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ ജില്ലയിലെ സ്വകാര്യ ദീർഘദൂര ബസുകൾക്കു കനത്ത പിഴ ചുമത്തി. ദേശസാൽകൃത മേഖലയായ കോഴിക്കോട്-വയനാട് റൂട്ടിൽ ഫെയർ സ്റ്റേജ് അനുസരിച്ചു പൂക്കോട് തടാകം വഴിയും കൽപറ്റ ഗവ. കോളജ് വഴിയുമാണ് സ്വകാര്യ ബസുകൾ സർവിസ് നടത്തേണ്ടത്. ഈ പ്രദേശങ്ങളിലെ റോഡുകൾ ബസുകൾക്ക് ഓടാൻ പറ്റാത്തവിധം ദുഷ്കരമാണ്. പൂക്കോട് തടാകത്തിനടുത്തുള്ള പാർക്കിങ് ഏരിയയുടെ സമീപത്ത് റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതിരിക്കാൻ, സുരക്ഷവേലി ഇരുവശത്തും റോഡിനോട് ചേർത്ത് നിർമിച്ചതിനാൽ രണ്ടു വലിയ വാഹനങ്ങൾ ഇരുദിശകളിൽ … Read more