ഉത്സവരാവിൽ വീട് കൊള്ളയടിച്ചു; 19 പവൻ കവർന്നു

ഉത്സവരാവിൽ വീട് കൊള്ളയടിച്ചു; 19 പവൻ കവർന്നു

മോ​ഷ​ണം ന​ട​ന്ന വീ​ട് പൊ​ലീ​സ് പ​രി​ശോ​ധ​ിക്കുന്നു പുൽപള്ളി: പുൽപള്ളിയിൽ വീട്ടുകാരെല്ലാവരും ഉത്സവത്തിന് പോയ സമയത്ത് വീട് കൊള്ളയടിച്ചു. ടൗണിനടുത്തെ പത്മജ നിവാസ് പ്രതാപ് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. 19 പവൻ സ്വർണവും 80,500 രൂപയുമാണ് കവർന്നത്. ഞായറാഴ്ച പുൽപള്ളി ഉത്സവത്തിന് വീട്ടുകാർ പോയ സമയത്താണ് മോഷണം. വീടിന്റെ പിൻവാതിലിന്റെ പൂട്ട് തകർക്കുകയായിരുന്നു. കുടുംബാംഗങ്ങൾ രാത്രി 11.30ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. പൊലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധനക്കെത്തി.

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

നടവയലിലും വീട്ടിമൂലയിലും കാട്ടാനയുടെ പരാക്രമം

പനമരം: നടവയലിൽ നാലു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞദിവസം രാത്രി ഇറങ്ങിയ കാട്ടാന ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള ക്രാഷ് ഗാർഡ് വേലിയുടെ പണികൾ മന്ദഗതിയിലായതാണ് ആനകളിറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ രാത്രി ഒരു മണിയോടെ ഇറങ്ങിയ കാട്ടാന വെളുത്തേടത്തുപറമ്പിൽ ചിന്നമ്മ, ജിമ്മി, ടോമി, വടക്കാഞ്ചേരി ജോസ് മാത്യു, തോമസ്, കണ്ടെത്ത് ജോയി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. കൃഷികൾ നശിപ്പിച്ച ശേഷം കണ്ടെത്ത് ജോയിയുടെ കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ … Read more

സം​ര​ക്ഷി​ത ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് 47 ആ​ദി​വാ​സി​ക​ൾ

സം​ര​ക്ഷി​ത ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് 47 ആ​ദി​വാ​സി​ക​ൾ

മേ​പ്പാ​ടി: ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ സം​ര​ക്ഷി​ത​രാ​യി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍. ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ലെ പു​ഞ്ചി​രി​മ​ട്ടം, ഏ​റാ​ട്ടു​കു​ന്ന് ഉ​ന്ന​തി​ക​ളി​ലെ 47 പേ​രാ​ണ് സം​ര​ക്ഷി​ത ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. ദു​ര​ന്ത​മു​ണ്ടാ​കു​ന്ന​തി​ന് മു​മ്പേ ഏ​റെ കു​ടും​ബ​ങ്ങ​ളെ അ​ധി​കൃ​ത​ര്‍ ഒ​ഴി​പ്പി​ച്ച​തും ഏ​റെ ഗു​ണ​ക​ര​മാ​യി. പു​ഞ്ചി​രി​മ​ട്ടം സ​ങ്കേ​ത​ത്തി​ല്‍ 40 മീ​റ്റ​ര്‍ അ​ക​ലെ​യാ​യി​രു​ന്നു ഉ​രു​ള്‍പൊ​ട്ട​ലി​ന്റെ പ്ര​ഭ​വ​കേ​ന്ദ്രം. അ​ഞ്ചു കു​ടും​ബ​ങ്ങ​ളി​ലാ​യി 16 പേ​രെ​യാ​യി​രു​ന്നു മ​ഴ ക​ന​ത്തു പെ​യ്യാ​ന്‍ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്നെ പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഈ ​സ​ങ്കേ​ത​ത്തി​ല്‍ നി​ന്നും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ ആ​ദ്യം മു​ണ്ട​ക്കൈ എ​ല്‍.​പി സ്‌​കൂ​ളി​ലേ​ക്കും പി​ന്നീ​ട് വെ​ള്ളാ​ര്‍മ​ല … Read more

കടമാൻതോട് പദ്ധതി; ഭൂതല സർവേ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ

കടമാൻതോട് പദ്ധതി; ഭൂതല സർവേ റിപ്പോർട്ട് വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ

പു​ൽ​പ​ള്ളി: ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി​യു​ടെ ഭൂ​ത​ല സ​ർ​വേ റി​പ്പോ​ർ​ട്ട് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ടു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ടാ​തെ ത​ന്നെ ഏ​രി​യ സ​ർ​വേ ആ​രം​ഭി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം ദു​രൂ​ഹ​മാണെന്ന് പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ പ​റ​യു​ന്നു. മേ​യ് ആ​റി​ന് ആ​യി​രു​ന്നു സ​ർ​വ​ക​ക്ഷി​യോ​ഗം. ആ​ദ്യ​ഘ​ട്ട സ​ർ​വേ ഫ​ലം പു​റ​ത്ത് വി​ട്ട​തി​ന് ശേ​ഷം മാ​ത്ര​മേ തു​ട​ർ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ക​യു​ള്ളു എ​ന്ന് അ​റി​യി​പ്പ് ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​റി​ഗേ​ഷ​ൻ … Read more

പാലവും റോഡും തകർന്നു: യാത്രാദുരിതത്തിൽ നാട്ടുകാർ

പാലവും റോഡും തകർന്നു: യാത്രാദുരിതത്തിൽ നാട്ടുകാർ

പു​ൽ​പ​ള്ളി: ഇ​രു​ള​ത്തു​നി​ന്ന് കോ​ളേ​രി​യി​ലേ​ക്കു​ള്ള റോ​ഡും പാ​ല​ങ്ങ​ളും ത​ക​ർ​ന്ന​തോ​ടെ ബ​സ്​ ഗ​താ​ഗ​തം നി​ല​ച്ചു. ഏ​ഴ് ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന റൂ​ട്ടി​ലാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം പ്ര​ദേ​ശ​ത്തു​കാ​ർ ദു​രി​ത​ത്തി​ലാ​യ​ത്. ഇ​രു​ളം മേ​ഖ​ല​യി​ൽ​നി​ന്ന് നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ കോ​ളേ​രി അ​ട​ക്ക​മു​ള്ള സ്ഥ​​ല​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്നു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​വ​ർ​ക്ക്. അ​ങ്ങാ​ടി​ശ്ശേ​രി, വ​ളാ​ഞ്ചേ​രി, പ​ര​പ്പ​ന​ങ്ങാ​ടി ഭാ​ഗ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ കോ​ളേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള പാ​ത​യാ​ണി​ത്. ഈ ​റോ​ഡി​ലെ ര​ണ്ടു പാ​ല​ങ്ങ​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. കോ​ളേ​രി​ക്ക​ടു​ത്തു​ള്ള പാ​ലം പു​തു​ക്കിപ്പ​ണി​യാ​ൻ ചി​ല പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ … Read more

ഫീസ് അടച്ചിട്ട് നാലു മാസം; ഓട്ടോകൾക്ക് പുതുക്കിയ പെർമിറ്റ് രേഖകൾ ​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം

ഫീസ് അടച്ചിട്ട് നാലു മാസം; ഓട്ടോകൾക്ക് പുതുക്കിയ പെർമിറ്റ് രേഖകൾ ​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം

മേ​പ്പാ​ടി: ഫീ​സ് അ​ട​ച്ച് നാ​ലു മാ​സ​മാ​യി​ട്ടും മേ​പ്പാ​ടി​യി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പു​തു​ക്കി​യ പെ​ർ​മി​റ്റ് രേ​ഖ​ക​ൾ ന​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. മേ​യ് മാ​സ​ത്തി​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഓ​ട്ടോ പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തു​പ്ര​കാ​രം ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി. 160 രൂ​പ ഫീ​സും അ​ട​ച്ച് നാ​ലു​മാ​സ​മാ​യി​ട്ടും ഒ​രു രേ​ഖ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ പ​രാ​തി. പെ​ർ​മി​റ്റി​ല്ലാ​ത്ത നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ടൗ​ണി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. അ​തു ത​ട​യാ​നും ഇ​തു​മൂ​ലം ക​ഴി​യു​ന്നി​ല്ലെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ലാ​മി​നേ​റ്റ് … Read more

കോ​ഴി ഫാം ​വി​ഷ​യം; ഉ​ട​മ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി

കോ​ഴി ഫാം ​വി​ഷ​യം; ഉ​ട​മ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി

പു​ൽ​പ​ള്ളി: നി​യ​മാ​നു​സൃ​ത​മാ​യ എ​ല്ലാ അ​നു​മ​തി​ക​ളോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി ഫാം ​അ​ട​ച്ചു​പൂ​ട്ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ കോ​ഴി ഫാം ​ഉ​ട​മ​യാ​യ പെ​രി​ക്ക​ല്ലൂ​ർ പെ​രു​മ്പി​ൽ ലി​ജി ജോ​സ്​ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. പെ​രി​ക്ക​ല്ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാം ​പൂ​ട്ട​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​യ​ൽ​വാ​സി തെ​ങ്ങി​നു​മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഫാ​മി​നെ​ക്കു​റി​ച്ച് പ​രി​സ​ര പ്ര​ദേ​ശ​ത്തെ മ​റ്റാ​ർ​ക്കും പ​രാ​തി ഇ​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ഞ്ച് ല​ക്ഷം രൂ​പ പി​ന്നാ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് ഫാം ​നി​ർ​മി​ച്ച​ത്. ആ ​സ​മ​യ​ത്ത് ഫാ​മി​ൽ നി​ന്നും നൂ​റു മീ​റ്റ​ർ അ​ക​ലെ … Read more

കോ​ഴി ഫാം ​ദു​രി​തം വി​ത​ക്കു​മെ​ന്ന പ​രാ​തി​യി​ൽ തീ​ർ​പ്പു​ണ്ടാ​ക്കി​യി​ല്ല; വീ​ണ്ടും ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കോ​ഴി ഫാം ​ദു​രി​തം വി​ത​ക്കു​മെ​ന്ന പ​രാ​തി​യി​ൽ തീ​ർ​പ്പു​ണ്ടാ​ക്കി​യി​ല്ല; വീ​ണ്ടും ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

പു​ൽ​പ​ള്ളി: കോ​ഴി ഫാം ​ദു​രി​തം വി​ത​ക്കു​മെ​ന്ന പ​രാ​തി​യി​ൽ തീ​ർ​പ്പു​ണ്ടാ​ക്ക​ാത്തതിൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ൻ ര​ണ്ടാം​ത​വ​ണ​യും തെ​ങ്ങി​ൻ മു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​ മു​ഴ​ക്കി. പെ​രി​ക്ക​ല്ലൂ​ർ മൂ​ന്നു​പാ​ല​ത്തെ വീ​ടി​നോ​ട് ചേ​ർ​ന്ന് കോ​ഴി ഫാം ​ന​ട​ത്തു​ന്ന​തി​നെ​തി​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ച​ന്ദ്ര​ൻ​പു​ര​ക്ക​ൽ മോ​ഹ​ന​ൻ തെ​ങ്ങി​ൻമു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഈ ​മാ​സം അ​ഞ്ചി​ന് തെ​ങ്ങി​ൻമു​ക​ളി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പി​ന്മേ​ൽ തെ​ങ്ങി​ൽ​നി​ന്നും ഇ​റ​ങ്ങി. അ​ന്ന് 10 ദി​വ​സ​ത്തേ​ക്ക് ഫാ​മി​ന് സ്റ്റേ ​അ​നു​വ​ദി​ച്ചി​രു​ന്നു. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കോ​ഴി​ഫാ​മി​ൽനി​ന്നു​ള്ള … Read more