അധികൃതർ അവഗണിച്ചു; നാട്ടുകൂട്ടായ്മ തൂക്കുപാലം പുനർനിർമിച്ചു
കാക്കഞ്ചേരി പുഴക്ക് കുറുകെ നാട്ടുകാർ മരം ഉപയോഗിച്ച് തൂക്കുപാലം നിർമിച്ചപ്പോൾ മാനന്തവാടി: അധികൃതർ ഒന്നും കണ്ടില്ലെന്ന് നടിച്ചപ്പോൾ തകർന്ന പാലം നാട്ടുകാർ തന്നെ പുനർനിർമിച്ചു. എടവക തവിഞ്ഞാൽ പഞ്ചായത്തുകളെയും മാനന്തവാടി നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളരിപ്പാലം 2018ലെ പ്രളയത്തിലാണ് തകർന്നത്. 2006ലാണ് തൂക്ക് പാലം ഇവിടെ സ്ഥാപിച്ചത്. പാലം തകർന്നതോടെ കാക്കഞ്ചേരിയിൽ 50 ഓളം കുടുംബങ്ങളാണ് യാത്രക്കും മറ്റുമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. പൊതുഗതാഗതമുള്ള കാക്കഞ്ചേരി പുഴക്ക് അക്കരെയെത്താൻ 100 മീറ്റർ ദൂരം മാത്രമെ ഉള്ളൂവെങ്കിലും പാലമില്ലാത്തതിനാൽ … Read more