വയനാട്ടിൽ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടു പേർ മരിച്ചു

Spread the News
വയനാട്ടിൽ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടു പേർ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിൽ വിനോദയാത്ര സംഘം സഞ്ചരിച്ച ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. സുല്‍ത്താന്‍ ബത്തേരി 54ലാണ് അപകടമുണ്ടായത്.

വാഹനത്തിന്റെ ഡ്രൈവറായ കര്‍ണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂര്‍ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കര്‍ണാടക മാണ്ഡ്യ യൂനിവേഴ്‌സിറ്റിയിലെ പി.ജി വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.

പുലർച്ച ഒന്നേമുക്കാലോടെയാണ് സംഭവം. മൂന്നാറിൽനിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. 13 വിദ്യാർഥികളടക്കം 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനം പൊടുന്നനെ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ ഉടൻ എത്തിയ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ട്രാവലര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

Leave a Comment