ഇടവേളക്കുശേഷം ചുരത്തിൽ അപകടങ്ങൾ കൂടുന്നു; ഗതാഗതക്കുരുക്കും
വൈത്തിരി: ഇടവേളക്കുശേഷം വയനാട് ചുരം കയറുന്ന വാഹനങ്ങളുടെ എണ്ണം ഉയരാൻ തുടങ്ങിയതോടെ വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും വർധിച്ചു. ശനിയാഴ്ചമാത്രം നിരവധി അപകടങ്ങളാണുണ്ടായത്. രാവിലെ പത്തുമണിക്ക് ഏഴാം വളവിനു സമീപം ലോറിയും കാറും ഇടിച്ചു. തുടർന്ന് ഏതാനും സമയത്തിനുള്ളിൽ ആറാം വളവിൽ ലോറിയും കാറും ഇടിച്ചു. ഇതുകഴിഞ്ഞ ഉടനെ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു. അപകടങ്ങളിൽ ആർക്കും പരിക്കില്ലെങ്കിലും റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ പതിനൊന്നോടെയാണ് ആറാം വളവിനുതാഴെ ചുരം കയറുകയായിരുന്ന പ്ലൈവുഡ് കയറ്റിയ ദോസ്ത് പിക് അപ്പിനു … Read more