കള്ളാടി മണ്ണിടിച്ചില്‍: അപകടത്തില്‍പ്പെട്ടവര്‍ക്ക് 49.25 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

കള്ളാടി മണ്ണിടിച്ചില്‍: അപകടത്തില്‍പ്പെട്ടവര്‍ക്ക് 49.25 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

മേപ്പാടി:കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി. അപകടത്തില്‍ മരണപ്പെട്ട എട്ട് പേരുടെ ചന്ദ്രബാന്‍ (മദ്ധ്യപ്രദേശ്), ബികാഷ് കുമാര്‍ (ബീഹാര്‍), അന്‍മോല്‍ (ജാര്‍ഖണ്ഡ്), ബിക്രം സിംഗ് റാണ (ഹിമാചല്‍ പ്രദേശ്), രാഹുല്‍ ശര്‍മ (ഹിമാചല്‍ പ്രദേശ്), മുഹമ്മദ് ഇംറാന്‍ അന്‍സാരി (ബീഹാര്‍), രാകേഷ് ഗുച്ചൈത് (പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന്‍ അന്‍സാരി (ഉത്തര്‍പ്രദേശ്) കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ആകെ 40 ലക്ഷം രൂപ കൈമാറി. ഗുരുതരമായി … Read more

കുടുംബ വഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് അടിച്ച് തകർത്തു, കൈമുറിഞ്ഞ് രക്തം വാർന്ന് 49കാരന് ദാരുണാന്ത്യം

കുടുംബ വഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് അടിച്ച് തകർത്തു, കൈമുറിഞ്ഞ് രക്തം വാർന്ന് 49കാരന് ദാരുണാന്ത്യം

കൊച്ചി: ഏളൂരിൽ കുടുംബവഴക്കിനിടെ ദേഷ്യത്തിൽ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനെ തുടർന്ന് കൈമുറിഞ്ഞ് രക്തം വാർന്ന് യുവാവ് മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. ചില്ല് തകർക്കുന്നതിനിടെ കൈ മുറിഞ്ഞ് രക്തം വാർന്നതിനെ തുടർന്ന് പ്രവീൺ കുളിമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ഭാര്യ സഹോദരനെ വിളിച്ച് വരുത്തി. തുടർന്ന് ഏലൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പ്രവീണിനെ എറണാകുളം മെഡിക്കൽ … Read more

വയനാട് സ്വദേശിയെ മൈസൂരിൽ വെള്ളക്കെട്ടിൽ കാണാതായി

വയനാട് സ്വദേശിയെ മൈസൂരിൽ വെള്ളക്കെട്ടിൽ കാണാതായി

  മൈസുരു: കാര്യമ്പാടിയിലെ ലോഡിംഗ് തൊഴിലാളിയായ പെലച്ചിക്കൽ ഷാജഹാന്റെ മകൻ ഷബ്‌നാസിനെയാണ് മൈസൂരുവിന് സമീപം ബന്നൂരിൽ വെള്ളക്കെട്ടിൽ കാണാതായത്. മൈസൂർ എൽ എൽ ബി വിദ്യാർത്ഥിയാണ് ഷബ്‌നാസ്. സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയപ്പോഴാണ് അപകടമെന്നാണ് ലഭ്യമായ വിവരം.തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകർ മൈസുരുവിലേക്ക് പുറപ്പെട്ടു

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻറ് മേരീസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം നിർമ്മല ഹൈസ്കൂളിൽ നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡെൻസി ജോൺ അധ്യക്ഷയായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, സിബിൽ എഡ്വാർഡ്, നിർമ്മല ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജോബി … Read more

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

വയനാട് സ്വദേശിയെ മൈസൂരിൽ വെള്ളക്കെട്ടിൽ കാണാതായി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ അടുക്കള പൊളിച്ചും വീട്ടുമുറ്റത്ത് ചിതയൊരുക്കിയും ജനം പാടുപെടുന്ന അവസ്ഥയിലാണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് ക്രിമിറ്റോറിയം നിര്‍മിക്കാൻ തീരുമാനിച്ചത്. 38 ലക്ഷം രൂപ കെട്ടിടനിർമാണം, 18.5 ലക്ഷം അനുബന്ധ പ്രവർത്തനങ്ങൾ, 5 ലക്ഷം വയറിംഗ്, 35 … Read more

കൂൺകൃഷി പരിശീലനം

വയനാട് സ്വദേശിയെ മൈസൂരിൽ വെള്ളക്കെട്ടിൽ കാണാതായി

കൽപ്പറ്റ • കേരള ശാസ്ത്രസാഹിത്യ പരിഷത് കൽപറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഓൺ ലൈൻ/ഓഫ്‌ ലൈൻ പരിശീലനം നൽകും. ലൈബ്രറികൾ, ക്ലബ്ബുകൾ, സ്‌കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. PH: 9074674969

യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി

യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി

ബത്തേരി : യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി യാത്ര തുടരുന്നു. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് പുറമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽകൂടിയാണ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി ഗ്രാമവണ്ടി ആരംഭിച്ചത്. സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ ശക്തമായ പിന്തുണയും ലഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ സി.സി–അത്തിനിലം–മൈലമ്പാടി–മീനങ്ങാടി റൂട്ടിൽ ആരംഭിച്ച സർവീസ് ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ … Read more

വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി. ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ചാക്കോ സ്വാഗതപ്രസംഗം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. റഷീദ്, ഷാമില ജുനൈസ്, സി.ഡി.പി.ഒ ബിന്ദു കെ, എ.ടി.ഡി.ഒ രാജശ്രീ, കൗൺസിലർമാരായ കെ.സി. യോഹന്നാൻ, പ്രിയ വിനോദ്, സംഷാദ്, ഹേമ എ.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രുതി കെ.വി നന്ദിപ്രസംഗം നടത്തി.