പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി
കൽപറ്റ: പോത്തുകച്ചവടത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ വിൽപന നടത്തിയയാൾ പിടിയിൽ. മുട്ടിൽ ചെറമൂല വയലിലെ ചൊക്ലിയിൽ അബൂബക്കറിന്റെ വീട്ടിൽനിന്നാണ് എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളും സിറിഞ്ചുകളും പിടികൂടിയത്. കൽപറ്റ സി.ഐ എ.യു. ജയപ്രകാശ്, എക്സൈസ് സി.ഐ ടി. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.ആർ ക്യാമ്പിലെ ഡോഗ് സ്ക്വാഡും തെരച്ചിലിൽ പങ്കെടുത്തു. വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ച് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.