GNM Admission 2026: ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ പ്രവേശനം ആരംഭിച്ചു

GNM Admission 2026: ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ പ്രവേശനം ആരംഭിച്ചു

മേപ്പാടി: വയനാട് മേപ്പാടിയിലെ ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിലുള്ള ഡോ. മൂപ്പൻസ് സ്കൂൾ ഓഫ് നഴ്സിംഗിൽ GNM Admission 2026 ആരംഭിച്ചു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി (GNM) കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. പ്ലസ് ടു വിജയിച്ച വിദ്യാർത്ഥികൾക്ക് കോഴ്സിലേക്ക് അപേക്ഷിക്കാം. സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് പ്രവേശനത്തിൽ മുൻഗണന ലഭിക്കും. താൽപര്യമുള്ള വിദ്യാർത്ഥികൾ 2026 നവംബർ 9-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി GNM കോഴ്സിലേക്ക് പ്രവേശനം നേടാൻ … Read more

ഗർഭിണിക്ക് നൽകിയത് അയൺ വാക്സിന് പകരം പേവിഷബാധ വാക്സിൻ

ഗർഭിണിക്ക് നൽകിയത് അയൺ വാക്സിന് പകരം പേവിഷബാധ വാക്സിൻ

പനമരം: ഗർഭിണിയായ യുവതിക്ക് ആശുപത്രിയിൽ വാക്സിൻ മാറി നൽകിയെന്ന് ആരോപണം. പനമരം സി.എച്ച്.സി യിലാണ് ബഹളമുണ്ടായത്. പനമരം കീഞ്ഞുകടവ് സ്വദേശിയായ യുവതിക്കാണു പനമരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് ദുരനുഭവംനേരിട്ടത്. ഗർഭിണിയായ യുവതി കൈനാട്ടി ഗവ. ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ തേടിയിരുന്നത്. തുടർച്ചയായി എടുക്കേണ്ട വാക്സിൻ അടുത്തുള്ള പനമരം സി.എച്ച്.സിയിൽ നിന്നു എടുക്കാൻ ഡോക്ടർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടുദിവസമായി പനമരം സി.എച്ച്.സിയിൽ നിന്നാണു വാക്സിൻ എടുത്തിരുന്നത്. എന്നാൽ ശനിയാഴ്ച വാക്സിൻ എടുക്കാൻ ഡോക്ടറെ കാണിച്ച് എടുക്കാൻ ചെന്നപ്പോഴാണ് … Read more

സ്ട്രോക്ക് ചികിത്സയിൽ വീണ്ടും പുരസ്കാരത്തിളക്കത്തിൽ ആസ്റ്റർ മിംസ്

സ്ട്രോക്ക് ചികിത്സയിൽ വീണ്ടും പുരസ്കാരത്തിളക്കത്തിൽ ആസ്റ്റർ മിംസ്

ഹെൽത്ത് & വെൽബീയിങ് (ഐ.എച്ച്.ഡബ്ല്യു) കൗൺസിലിന്റെ എക്സല്ലൻസ് സ്പെഷ്യൽറ്റി ഇൻ സ്‌ട്രോക് കെയർ അവാർഡ്ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്ത്യ ക്ലസ്റ്റർ 1 സിഇഒ രമേശ് കുമാറിൽ നിന്നും കോഴിക്കോട് ആസ്റ്റർ മിംസ് പ്രതിനിധികൾ ഏറ്റുവാങ്ങുന്നു. കോഴിക്കോട്: സ്ട്രോക്ക് പരിചരണ രംഗത്ത് കൈവരിച്ച ചികിത്സാ മികവിനും ആഗോള നിലവാരമുള്ള രോഗീ പരിചരണത്തിനും കോഴിക്കോട് ആസ്റ്റർ മിംസിന് ഇന്റഗ്രേറ്റഡ് ഹെൽത്ത് & വെൽബീയിങ് (ഐ.എച്ച്.ഡബ്ല്യു) കൗൺസിലിന്റെ എക്സല്ലൻസ് സ്പെഷ്യൽറ്റി ഇൻ സ്‌ട്രോക് കെയർ അവാർഡ് ലഭിച്ചു. സ്ട്രോക്ക് ചികിത്സാരംഗത്ത് … Read more

പുൽപ്പള്ളിയിൽ ഫർണിച്ചർ ഷോപ്പും കോഫിൻ ഷോപ്പും കത്തിനശിച്ചു; 25 ലക്ഷം രൂപയുടെ നഷ്ടം

പുൽപ്പള്ളിയിൽ ഫർണിച്ചർ ഷോപ്പും കോഫിൻ ഷോപ്പും കത്തിനശിച്ചു; 25 ലക്ഷം രൂപയുടെ നഷ്ടം

പുൽപ്പള്ളി: പുൽപ്പള്ളി താഴത്തങ്ങാടിയിലുണ്ടായ തീപിടുത്തത്തിൽ ഫർണിച്ചർ ഷോപ്പും കോഫിൻ ഷോപ്പും പൂർണ്ണമായി കത്തിനശിച്ചു. അപകടത്തിൽ ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. പുത്തൻപുരക്കൽ സജിയുടെ ഉടമസ്ഥതയിലുള്ള കടയാണ് കത്തിനശിച്ചത്. കടയിലുണ്ടായിരുന്ന 300-ഓളം ശവപ്പെട്ടികളും ഫ്രീസറുകളും പൂർണ്ണമായും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ രണ്ട് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത് . സ്റ്റേഷൻ ഓഫീസർ അർജുൻ കൃഷ്ണയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങളും തീണണയ്ക്കൽ നടപടികളും ഏകോപിപ്പിച്ചത്

സംസ്ഥാനത്ത് താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും! ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും! ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ചൂട് കുതിച്ചുയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ 29 മുതൽ നവംബർ 1 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന മുൻകരുതലുകൾ സ്വീകരിക്കണം. പകൽ 11 മണി മുതൽ … Read more

രക്തജന്യ രോഗ ചികിത്സയ്ക്ക് ആസ്റ്റർ മിംസിൽ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

രക്തജന്യ രോഗ ചികിത്സയ്ക്ക് ആസ്റ്റർ മിംസിൽ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: രക്തസ്രാവവും രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥകൾ മൂലമുണ്ടാകുന്ന സങ്കീർണ്ണമായ തകരാറുകൾക്കും, ഏകീകൃതവും വിദഗ്ദ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളോടെ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് ആരംഭിച്ചു. രക്തസ്രാവ രോഗങ്ങളും രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയും (ത്രോംബോസിസ്) ശരിയായ സമയത്ത് രോഗനിർണ്ണയം നടത്താത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനിക്കും വരെ കാരണമാകുന്നവയാണ്. കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഇത്തരം സങ്കീർണ്ണ രോഗങ്ങൾക്ക് കൃത്യമായതും കേന്ദ്രീയകൃതവുമായ പരിശോധനാ കേന്ദ്രങ്ങളുടെയും വിദഗ്ദ്ധ ചികിത്സാ സംവിധാനങ്ങളുടെയും അഭാവം ഈ മേഖലയിൽ … Read more

വയനാട്ടിൽ കനത്ത മഴ തുടരുന്നു: ഇന്ന് റെഡ് അലർട്ട്

വയനാട്ടിൽ കനത്ത മഴ തുടരുന്നു: ഇന്ന് റെഡ് അലർട്ട്

മ​ഴ​യി​ൽ ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ൽ ക​ട​യി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​പ്പോ​ൾ കൽപറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പല സ്ഥലങ്ങളിലും മതിലിടിഞ്ഞും മരം വീണും അപകടമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ല ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ … Read more

മീനങ്ങാടി ഹൈവേ കവർച്ച; ഒരാൾ കൂടി പിടിയിൽ

മീനങ്ങാടി ഹൈവേ കവർച്ച; ഒരാൾ കൂടി പിടിയിൽ

മീനങ്ങാടി: കാർ തടഞ്ഞുനിർത്തി യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ ചൊക്ലി പെരിങ്ങളം കണ്ണമ്പള്ളിയിലെ കോടിയുംപുനത്തിൽ വീട്ടിൽ നിഥുൽകുമാറിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കണ്ണൂർ സ്വദേശികളായ മണത്തണ മേലേ മുറിങ്ങോടി പുതുപ്പറമ്പിൽ വീട്ടിൽ പി. പ്രണവ് (24), മുഴക്കുന്ന് ഉറക്കുന്നുണ്ട് പറമ്പിൽ വീട്ടിൽ കെ. കനകരാജ് (28) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പ്രണവിനെയും കനകരാജിനെയും പേരാവൂർ … Read more