വ്യാപാര സ്ഥാപനത്തിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി

വ്യാപാര സ്ഥാപനത്തിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി

കമ്പളക്കാട്: വ്യാപാര സ്ഥാപനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി ഉൽപന്നങ്ങൾ പിടികൂടി. വയനാട് എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ നിർദേശത്തെ തുടർന്ന് കൽപറ്റ റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കമ്പളക്കാട് കോംപ്ലക്സ് റോഡിലെ ബിസ്മി സ്റ്റോറിൽ നിന്നും നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്. 780 ഹാൻസ്, 102 കൂൾ ലിപ് എന്നിവയാണ് സംഘം പിടികൂടിയത്. സംഭവത്തിൽ കടയുടമ അഷ്റഫ് അട്ടശേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ലഹരി ഉപപ്പന്നങ്ങൾ വിറ്റത് ചൂണ്ടിക്കാട്ടി കടയുടെ ലൈസൻസ് … Read more

പോക്സോ: മദ്റസ അധ്യാപകൻ റിമാൻഡിൽ

പോക്സോ: മദ്റസ അധ്യാപകൻ റിമാൻഡിൽ

സുൽത്താൻ ബത്തേരി: മദ്റസ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നായ്ക്കെട്ടി ചിറ്റക്കയം തയ്യിൽ അബ്ദുല്ല ( 52 ) യെയാണ് സുൽത്താൽ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. മോശമായി പെരുമാറുകയും സഭ്യമല്ലാത്തവിധം കൈയിൽ പിടിക്കുകയും ചെയ്തെന്നു കാണിച്ച് 11 വയസ്സുകാരി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.