ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്കരിച്ചു

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്കരിച്ചു

പുത്തുമല: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്കരിച്ചു. പുത്തുമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനൽകിയ 64 സെന്‍റ് സ്ഥലത്താണ് സംസ്കാര ചടങ്ങുകൾ നടന്നത്. മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ സംസ്‌കാര സ്ഥലമായ പുത്തുമലയിലെ പ്രത്യേകം ഒരുക്കിയ പന്തലിൽ എത്തിച്ചു. തുടർന്ന് ചൂരൽമല സെന്‍റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാ മസ്ജിദ് ഖതീബ് … Read more

ഡി.വൈ.എഫ്‌.ഐ. ജില്ലാ യൂത്ത് മാർച്ച് സമാപിച്ചു

ഡി.വൈ.എഫ്‌.ഐ. ജില്ലാ യൂത്ത് മാർച്ച് സമാപിച്ചു

മീനങ്ങാടി : ‘യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്രസർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യു.ഡി.എഫ്. ജനപ്രതിനിധികൾ’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് സമാപിച്ചു. ഞായറാഴ്ച മൂലങ്കാവിൽനിന്നാണ് മാർച്ച് തുടങ്ങിയത്. സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം ഒ.ആർ. കേളു ഉദ്ഘാടനംചെയ്തു. തുടർന്ന് കോട്ടക്കുന്ന്, ബീനാച്ചി, കൃഷ്ണഗിരി എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം മീനങ്ങാടിയിൽ സമാപിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

മീനങ്ങാടി : സർവശിക്ഷാ കേരളത്തിന്റെ ധനസഹായത്തോടു കൂടി ജില്ലയിലെ ഏഴ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആരംഭിക്കുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ നിർവഹിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം.വി പ്രിമേഷ് അദ്ധ്യക്ഷനായി.എസ്.എസ് .കെ. പ്രോജക്ട് കോർഡിനേറ്റർ വി.അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവികൃഷ്ണൻ,ഡയറ്റ് സീനിയർ ലക്ചറർമാരായ വി.സതീഷ് കുമാർ, … Read more

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ എം.ഡി.എം.എയുമായി പിടിയിൽ

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ എം.ഡി.എം.എയുമായി പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. 30 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി വാവാട് സ്വദേശി വർലാട്ട് വീട്ടിൽ മുഹമ്മദ്‌ ഡാനിഷ് ആണ് അറസ്റ്റിലായത്. കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. പരിശോധനക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എ. ജോസഫ് നേതൃത്വം നൽകി.

ഒക്ടോബര്‍ 8 വരെ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

ഒക്ടോബര്‍ 8 വരെ  സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകീട്ട് മൂന്നിന് മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ എട്ട് വരെ വനം വകുപ്പ് വിപുലമായ പരിപാടികള്‍ നടത്തും. ഈ കാലയളവില്‍ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും പ്രവേശനം സൗജന്യമായിരിക്കും.വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഔഷധസസ്യങ്ങള്‍ നടുന്നതിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷനാവും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സൈക്കിള്‍ … Read more

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 മണിവരെയാണ് കോർപറേഷന്റെ മദ്യശാലകൾ സാധാരണ പ്രവർത്തിക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ മദ്യശാലകൾ പതിവുപോലെ രാത്രി 9 മണിവരെ പ്രവർത്തിക്കും. എല്ലാ മാസവും ഒന്നാം തീയതി സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം തീയതി ഗാന്ധി ജയന്തി … Read more

വയനാട് കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരു മരണം

വയനാട് കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരു മരണം

വയനാട് മീനങ്ങാടിയിൽ കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വരദൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ദേശീയപാതയിൽ ചില്ലിങ്ങ് പ്ലാൻ്റിനു സമീപമായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് അടൂരിലേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റും എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. കാറിൽ രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ബത്തേരി സ്വദേശി അജിയെ സാരമായ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ ഡ്രൈവർക്കും ഏതാനും യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ് പിടിയിൽ

മീനങ്ങാടി: മീനങ്ങാടി 54ൽ കഞ്ചാവുമായി യുവാവ് പിടിയിൽ. 15.61 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കാരച്ചാൽ തെച്ചുവട്ടപ്പാറ ഹൗസിൽ അഭിജിത്ത് (29) ആണ് അറസ്റ്റിലായത്.