പുൽപള്ളിയിലെ റിസോർട്ടിൽ ലഹരിപാർട്ടി; യുവാക്കൾ പിടിയിൽ

Spread the News
പുൽപള്ളിയിലെ റിസോർട്ടിൽ ലഹരിപാർട്ടി; യുവാക്കൾ പിടിയിൽ

പുൽപള്ളി: പുൽപള്ളിയിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് ലഹരി പാർട്ടി നടത്തിയ ഒമ്പത് യുവാക്കൾ പൊലീസ് പിടിയിലായി. ഇവരിൽനിന്ന് 2.42 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. വടകര കോട്ടപ്പള്ളി സ്വദേശികളായ പയിങ്ങാട്ട് ബിവിന്‍ (32), കിഴക്കേച്ചാലില്‍ നിധീഷ് (27), മാളികത്താഴെ വീട്ടില്‍ മിഥുന്‍ (29), പുത്തന്‍കോയിലോത്ത് വിഷ്ണു (27), വാനക്കണ്ടിപ്പൊയില്‍ അക്ഷയ് (26), വള്ളിയാട് വിഷ്ണു (26), വരവുകണ്ടിയില്‍ സംഗീത് (29), വള്ളിയാട് ജിതിന്‍ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്. ഇവരെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പുൽപള്ളി ഇൻസ്പെക്ടർ അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Leave a Comment