വയനാട്ടിൽ കനത്ത മഴ; താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിൽ

വയനാട്ടിൽ കനത്ത മഴ; താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിൽ

വയനാട്ടിൽ കനത്തമഴ തുടരുന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നടവയൽ നെയ്ക്കുപ്പ കോളനിയിലും പേരൂർ കോളനിയിലും വെള്ളം കയറിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിൽ രസിപ്പുഴ കരകവിഞ്ഞു. ഇന്ന് വയനാട്ടിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ  ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വയനാട് കൂടാതെ ഇടുക്കിയും കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോരമേഖലകളിൽ ശക്തമായമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തു; വയനാട്ടിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തു; വയനാട്ടിൽ ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ

വയനാട്: ലോഡ്ജിൽ മുറിയെടുത്ത് യുവാവി​ന്റെ ആത്മഹത്യാ ഭീഷണി. കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ലോട്ടറി അടിച്ച തുക മറ്റൊരാൾ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമാണ് രമേശന്റെ പരാതി. വയനാട് കൽപറ്റയിലാണ് സംഭവം. ലോഡ്ജിൽ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ രമേശനെ പൊലീസ് പുറത്തെത്തിച്ചു. അനുനയിപ്പിച്ച് പിൻതിരിപ്പിക്കാനാണ് പൊലീസും ഫയർഫോഴ്സും ശ്രമിച്ചത്. കൽപ്പറ്റ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.(rameshan lottery kalpatta)

കാട്ടാനയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്

കാട്ടാനയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്

WayanadNews.in : കല്‍പ്പറ്റയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്നു ചേലൂര്‍ സ്വദേശികളായ റെന്നി സെബാസ്റ്റ്യന്‍,ജോബിറ്റ് സണ്ണി എന്നിവരെ കേണിച്ചിറ-പുല്‍പ്പള്ളി റോഡിലെ അതിരാറ്റുകുന്ന് വച്ചാണ് കാട്ടാന ആക്രമിച്ചത്.പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാഹനത്തിന് പൂര്‍ണ്ണമായി കേടുപാടുകള്‍ സംഭവിച്ചു.ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.

ഒക്ടോബര്‍ 8 വരെ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

ഒക്ടോബര്‍ 8 വരെ  സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകീട്ട് മൂന്നിന് മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ എട്ട് വരെ വനം വകുപ്പ് വിപുലമായ പരിപാടികള്‍ നടത്തും. ഈ കാലയളവില്‍ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും പ്രവേശനം സൗജന്യമായിരിക്കും.വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഔഷധസസ്യങ്ങള്‍ നടുന്നതിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷനാവും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സൈക്കിള്‍ … Read more

വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു

വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു

മാനന്തവാടി∙ വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽനിന്ന് വടിവാൾ പിടിച്ചെടുത്തു. പൊലീസ് നടത്തിയ പരിശോധനയിലാണ് നേതാവ് സലീമിന്റെ ടയറുകടയിൽനിന്ന് 4 വടിവാൾ പിടിച്ചെടുത്തത്. സലീമിനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫിസിലും പരിശോധന നടത്തി. പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. സംശയപ്പട്ടികയിലുള്ളവരുടെ വീടുകളിൽ ആവശ്യമെങ്കിൽ റെയ്ഡ് നടത്തണമെന്ന് എല്ലാ സ്റ്റേഷനുകളിലും വിവരം ലഭിച്ചിട്ടുണ്ട്.

കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ് പിടിയിൽ

മീനങ്ങാടി: മീനങ്ങാടി 54ൽ കഞ്ചാവുമായി യുവാവ് പിടിയിൽ. 15.61 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കാരച്ചാൽ തെച്ചുവട്ടപ്പാറ ഹൗസിൽ അഭിജിത്ത് (29) ആണ് അറസ്റ്റിലായത്.