ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

ക​ൽ​പ​റ്റ: ചെ​മ്പ്ര ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ വ​ന​സം​ര​ക്ഷ​ണ​സ​മി​തി (വി.​എ​സ്.​എ​സ്) ന​ട​ത്തി​യ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ വ​നം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വ​രു​ന്നു. വ​നം​വ​കു​പ്പി​ന്റെ ഇ​ക്കോ​ടൂ​റി​സം കേ​ന്ദ്ര​മാ​യ ചെ​മ്പ്ര മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ്ങിന്റെ ചു​മ​ത​ല വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക്കാ​ണ്. 16 ല​ക്ഷം രൂ​പ​യു​ടെ തി​രി​മ​റി​യാ​ണ് ഇ​തി​ന​കം ഇ​വി​ടെ ന​ട​ത്തി​യ​ത്. കേ​സി​ലെ അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ സി.​സി.​എ​ഫ് കെ.​എ​സ്. ദീ​പ​ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യി​രു​ന്നു. സാ​മ്പ​ത്തി​ക തി​രി​മ​റി​ക്കു പി​ന്നി​ൽ വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ത് ക​ണ്ടെ​ത്താ​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ റി​​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ടി​ക്ക​റ്റ് … Read more

ചിറക്കരയില്‍ കടുവ ഭീതി തുടര്‍ക്കഥ; എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു

ചിറക്കരയില്‍ കടുവ ഭീതി തുടര്‍ക്കഥ; എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ ചി​റ​ക്ക​ര​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ടു​വ ഭീ​തി തു​ട​ര്‍ക്ക​ഥ​യാ​കു​ന്നു. ഇ​തി​നി​ട​യി​ല്‍ ക​ടു​വ പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു. ചി​റ​ക്ക​ര അ​ത്തി​ക്കാ​പ​റ​മ്പി​ല്‍ എ.​പി. അ​ബ്ദു​റ​ഹ്മാ​ന്റെ എട്ടു മാ​സം പ്രാ​യ​മു​ള്ള പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്ന​ത്. ത​ല​പ്പു​ഴ ചി​റ​ക്ക​ര അ​ഞ്ചാം ന​മ്പ​ര്‍ പാ​രി​സ​ണ്‍സ് എ​സ്‌​റ്റേ​റ്റി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​നു​ള്ളി​ലെ വ​യ​ലി​ല്‍ കെ​ട്ടി​യി​രു​ന്ന പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. ക​ടു​വ പ​ശു​ക്കി​ടാ​വി​നെ അ​ഞ്ചു​മീ​റ്റ​ര്‍ ദൂ​രം വ​ലി​ച്ച് കൊ​ണ്ട്‌​പോ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ര​ണ്ടു ത​വ​ണ ഈ ​പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​വ​യെ ക​ണ്ട​താ​യി വ​നം വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും വ​ന​പാ​ല​ക​ര്‍ പ്ര​ദേ​ശ​ത്ത് … Read more

ക​ഞ്ചാ​വു​മാ​യി ഒരാൾ പി​ടിയി​ൽ

ക​ഞ്ചാ​വു​മാ​യി ഒരാൾ പി​ടിയി​ൽ

മാ​ന​ന്ത​വാ​ടി : സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ്ര​ജി​ത്.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​വ​ലി​യി​ലെ ചേ​കാ​ടി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബിഹാ​ർ സ്വ​ദേ​ശി​യാ​യ മു​കേ​ഷ് കു​മാ​റി​നെ ( 24) 103 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു ക​ർ​ണാ​ട​ക​ത്തി​ലെ ബൈ​ര​കു​പ്പ​യി​ൽ നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് പ്ര​തി​യെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണി​ത്. എ​ക്സൈ​സ് പാ​ർ​ട്ടി​യി​ൽ ഓ​ഫി​സ​ർ ജോ​ണി. കെ. ​ജി​നോ​ഷ് പി.​ആ​ർ. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ അ​രു​ൺ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ … Read more

കാ​ട്ടു​കൊ​മ്പ​ൻ വീ​ണ്ടും കാ​ട്ടി​ക്കു​ള​ത്ത്

കാ​ട്ടു​കൊ​മ്പ​ൻ വീ​ണ്ടും കാ​ട്ടി​ക്കു​ള​ത്ത്

കാ​ട്ടി​ക്കു​ളം: കാ​ട്ടി​ക്കു​ള​ത്തി​ന്റെ പേ​ടി​സ്വ​പ്ന​മാ​യ കാ​ട്ടു​കൊ​മ്പ​ൻ ക​ഴി​ഞ്ഞ രാ​ത്രി വീ​ണ്ടു​മെ​ത്തി. ടൗ​ണി​ന​ടു​ത്തു​ള്ള താ​ണി​ക്കു​ഴി​യി​ൽ സ​ത്യ​​വ്രത​ൻ, ന​സീ​മ മ​ൻ​സി​ലി​ൽ റു​ഖി​യ എ​ന്നി​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ 2.45 നാ​ണ് ആ​ന എ​ത്തി​യ​ത്. ടോ​ർ​ച്ച​ടി​ക്കു​ക​യോ പ​ട​ക്കം പൊ​ട്ടി​ക്കു​ക​യോ ചെ​യ്താ​ൽ ആ​ക്ര​മി​ക്കാ​ൻ വ​രു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​യ​തി​നാ​ൽ ആ​രും ഭ​യ​ന്ന് പു​റ​ത്തി​റ​ങ്ങി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം വ​ന്നു​പോ​യ​തി​ന് ശേ​ഷം ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് വീ​ണ്ടു​മെ​ത്തി​യ​ത്. ര​ണ്ടോ മൂ​ന്നാ ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ഈ ​കാ​ട്ടാ​ന ഒരേ പ്ര​ദേ​ശ​ത്ത് വ​രി​ല്ല എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ വ​നം … Read more