കൊളഗപ്പാറയിൽ ക്വാറി: റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ

കൊളഗപ്പാറയിൽ ക്വാറി: റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ

കൊളഗപ്പാറയിൽ ക്വാറിക്കായി പണിത റോഡ് അമ്പലവയൽ: ചരിത്ര പ്രസിദ്ധവും വയനാടിന്റെ മദ്ധ്യഭാഗത്തെ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്നതുമായ കൊളഗപ്പാറയുടെ മുകളിലെ സ്വകാര്യഭൂമിയിൽ ക്വാറി പ്രവർത്തിക്കാനുള്ള റോഡ് നിർമാണം ജനങ്ങൾ തടഞ്ഞു. നിയമവിരുദ്ധമായാണ് പട്ടയം സമ്പാദിച്ചതെന്ന് ആരോപണമുണ്ട്. കൃഷ്ണഗിരി വില്ലേജിന് അടുത്തുള്ള സർക്കാർ റവന്യൂ ഭൂമി കൈയേറിയാണ് റോഡ് നിർമ്മിച്ചത്. വില്ലേജ് ഓഫീസറുടെ നിർദ്ദേശത്തെതുടർന്ന് റോഡ് നിർമ്മാണം തത്ക്കാലം നിർത്തി വെച്ചിട്ടുണ്ട്. റോഡ് നിർമാണവും പാറഖനനവും നടക്കുന്നുണ്ടെന്നറിഞ്ഞ് വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ്സ് അമ്പലവയലിന്റെ നേതൃത്വത്തിലുള്ള സംഘം … Read more

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത; 10 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി ന​ഷ്ട​മാ​യ​താ​യി ആ​രോ​പ​ണം

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത; 10 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി ന​ഷ്ട​മാ​യ​താ​യി ആ​രോ​പ​ണം

കൽപറ്റ: അമൃത്‌ 2 പദ്ധതി പ്രകാരം കുടിവെള്ള കണക്ഷൻ മീറ്റർ റീഡിങ് നടത്തുന്നതിനായി അഞ്ചുവനിതകളെ നിയോഗിക്കുന്നതിനുള്ള പദ്ധതി നഗരസഭയുടെ ഉദാസീനത മൂലം നഷ്ടമായതായി എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. കുടുംബശ്രീ അംഗങ്ങളിൽനിന്നാണ് അഞ്ച് വനിതകളെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ആറുമാസം മുമ്പ് വാട്ടർ അതോറിറ്റി ഇക്കാര്യം നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞമാസം ആവശ്യമായ അറിയിപ്പ് നൽകി സി.ഡി.എസ് ഇന്റർവ്യൂ നടത്തി അഞ്ചുപേരെ തിരഞ്ഞെടുത്തങ്കിലും പിന്നീട് തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. ഇപ്പോഴാവട്ടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് നൽകാത്ത സാഹചര്യത്തിൽ വാട്ടർ അതോറിറ്റി … Read more

കൽപറ്റ നഗരസഭാ ഓഫിസിന് ഇനി പുതിയ മുഖം

കൽപറ്റ നഗരസഭാ ഓഫിസിന് ഇനി പുതിയ മുഖം

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ കെ​ട്ടി​ടം കൽപറ്റ: ഏറെ കാത്തിരിപ്പിനൊടുവിൽ കൽപറ്റ നഗരസഭാ കെട്ടിടത്തിന് ഇനി പുതിയ മുഖം. 2023-24, 2024-25 വർഷത്തിൽ നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് 80 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്. 2500 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടം നഗരസഭയുടെ മുഖച്ഛായ തന്നെ മാറുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തിന്റെ ഭാഗമായി ഓഫിസിന്റെ മതിലും കവാടവും നവീകരിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് കാലം ഇടുങ്ങിയ കെട്ടിടത്തിൽ പ്രവർത്തിച്ച നഗരസഭ കെട്ടിടത്തിലെ പല … Read more

പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി

പോത്തുകച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന; എം.ഡി.എം.എയും സിറിഞ്ചുകളും പിടികൂടി

കൽപറ്റ: പോത്തുകച്ചവടത്തിന്റെ മറവിൽ ലഹരി വസ്തുക്കൾ വിൽപന നടത്തിയയാൾ പിടിയിൽ. മുട്ടിൽ ​ചെറമൂല വയലിലെ ചൊക്ലിയിൽ അബൂബക്കറിന്റെ വീട്ടിൽനിന്നാണ് എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളും സിറിഞ്ചുകളും പിടികൂടിയത്. കൽപറ്റ സി.ഐ എ.യു. ജയപ്രകാശ്, എക്സൈസ് സി.ഐ ടി. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.ആർ ക്യാമ്പിലെ ഡോഗ് സ്ക്വാഡും തെരച്ചിലിൽ പ​ങ്കെടുത്തു. വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ച് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ അടുക്കള പൊളിച്ചും വീട്ടുമുറ്റത്ത് ചിതയൊരുക്കിയും ജനം പാടുപെടുന്ന അവസ്ഥയിലാണ് അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് ക്രിമിറ്റോറിയം നിര്‍മിക്കാൻ തീരുമാനിച്ചത്. 38 ലക്ഷം രൂപ കെട്ടിടനിർമാണം, 18.5 ലക്ഷം അനുബന്ധ പ്രവർത്തനങ്ങൾ, 5 ലക്ഷം വയറിംഗ്, 35 … Read more

കൂൺകൃഷി പരിശീലനം

കൂൺകൃഷി പരിശീലനം

കൽപ്പറ്റ • കേരള ശാസ്ത്രസാഹിത്യ പരിഷത് കൽപറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഓൺ ലൈൻ/ഓഫ്‌ ലൈൻ പരിശീലനം നൽകും. ലൈബ്രറികൾ, ക്ലബ്ബുകൾ, സ്‌കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. PH: 9074674969

വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

സുൽത്താൻബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി. ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ഷീബ ചാക്കോ സ്വാഗതപ്രസംഗം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. റഷീദ്, ഷാമില ജുനൈസ്, സി.ഡി.പി.ഒ ബിന്ദു കെ, എ.ടി.ഡി.ഒ രാജശ്രീ, കൗൺസിലർമാരായ കെ.സി. യോഹന്നാൻ, പ്രിയ വിനോദ്, സംഷാദ്, ഹേമ എ.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രുതി കെ.വി നന്ദിപ്രസംഗം നടത്തി.

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു

ക​ൽ​പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു. പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് പ്രി​ൻ​സി​പ്പ​ൽ ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശി​ശു​രോ​ഗ വി​ഭാ​ഗം ഐ.​സി.​യു അ​ട​ഞ്ഞു​കി​ട​ന്നി​ട്ട് ഒ​രു മാ​സ​മാ​യി. ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റാ​ണ് കാ​ര​ണം. അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മീ​ഷ​ൻ സ്വ​മേ​ധ​യാ … Read more