ഉരുള്‍പൊട്ടൽ: ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം

ഉരുള്‍പൊട്ടൽ: ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏറാട്ടുകുണ്ടിൽ നിന്നും അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരം. കുട്ടികളടക്കം 24 പേരാണ് ക്യാമ്പിൽ കഴിയുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ക്യാമ്പ്. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ് കുമാറിനാണ് മേൽനോട്ട ചുമതല. നാല് കുടുംബങ്ങളാണ് ഏറാട്ട്കുണ്ട് സങ്കേതത്തില്‍ താമസമുണ്ടായിരുന്നത്. ഇവരെ അനുയോജ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. താഴെയുള്ള ക്യാമ്പുകളിലേക്ക് ഇവരെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അട്ടമലയിലെ ക്യാമ്പില്‍ തന്നെ തുടരാനാണ് ഇവരുടെയും താല്‍പര്യം. ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്ന് … Read more

ബെയ്‍ലി പാലത്തിലൂടെ കടത്തി വിടുക 1500 പേരെ മാത്രം; പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ

ബെയ്‍ലി പാലത്തിലൂടെ കടത്തി വിടുക 1500 പേരെ മാത്രം; പ്രവേശന നിയന്ത്രണം പ്രാബല്യത്തിൽ

കൽപറ്റ: ബെയ്‍ലി പാലം വഴി ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തിങ്കളാഴ്ച മുതൽ രാവിലെ ആറു തൊട്ട് ഒമ്പത് വരെ ബെയ്‍ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടുകയുള്ളൂ. കൂടുതൽ ആളുകൾ എത്തുന്നത് തിരച്ചിലിനും മറ്റ് പ്രവർത്തനങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപെടുത്തിയത്. കാണാതായവരുടെ പട്ടിക തയാറാക്കുന്നതും പ്രധാന ദൗത്യമാണെന്ന് മ​ന്ത്രി വ്യക്തമാക്കി. ഉരുൾ പൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കെയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനം ഏഴാംദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ചാലിയാറിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരും. … Read more

സം​ര​ക്ഷി​ത ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് 47 ആ​ദി​വാ​സി​ക​ൾ

സം​ര​ക്ഷി​ത ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് 47 ആ​ദി​വാ​സി​ക​ൾ

മേ​പ്പാ​ടി: ഉ​രു​ള്‍പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ സം​ര​ക്ഷി​ത​രാ​യി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍. ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ലെ പു​ഞ്ചി​രി​മ​ട്ടം, ഏ​റാ​ട്ടു​കു​ന്ന് ഉ​ന്ന​തി​ക​ളി​ലെ 47 പേ​രാ​ണ് സം​ര​ക്ഷി​ത ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. ദു​ര​ന്ത​മു​ണ്ടാ​കു​ന്ന​തി​ന് മു​മ്പേ ഏ​റെ കു​ടും​ബ​ങ്ങ​ളെ അ​ധി​കൃ​ത​ര്‍ ഒ​ഴി​പ്പി​ച്ച​തും ഏ​റെ ഗു​ണ​ക​ര​മാ​യി. പു​ഞ്ചി​രി​മ​ട്ടം സ​ങ്കേ​ത​ത്തി​ല്‍ 40 മീ​റ്റ​ര്‍ അ​ക​ലെ​യാ​യി​രു​ന്നു ഉ​രു​ള്‍പൊ​ട്ട​ലി​ന്റെ പ്ര​ഭ​വ​കേ​ന്ദ്രം. അ​ഞ്ചു കു​ടും​ബ​ങ്ങ​ളി​ലാ​യി 16 പേ​രെ​യാ​യി​രു​ന്നു മ​ഴ ക​ന​ത്തു പെ​യ്യാ​ന്‍ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ത​ന്നെ പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഈ ​സ​ങ്കേ​ത​ത്തി​ല്‍ നി​ന്നും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ ആ​ദ്യം മു​ണ്ട​ക്കൈ എ​ല്‍.​പി സ്‌​കൂ​ളി​ലേ​ക്കും പി​ന്നീ​ട് വെ​ള്ളാ​ര്‍മ​ല … Read more

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാ​വി​ക​സേ​ന​യും

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നാ​വി​ക​സേ​ന​യും

മു​ണ്ട​ക്കൈ: ഉ​രു​ള്‍പൊ​ട്ട​ൽ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്ത​വു​മാ​യി നാ​വി​ക​സേ​ന​യും. 78 സേ​നാം​ഗ​ങ്ങ​ളാ​ണ് ചൂ​ര​ൽ​മ​ല​യി​ലും മു​ണ്ട​ക്കൈ​യി​ലും മ​റ്റ് സേ​നാ വി​ഭാ​ഗ​ങ്ങ​ള്‍ക്കും സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​മൊ​പ്പം കൈ​മെ​യ് മ​റ​ന്ന് അ​ധ്വാ​നി​ക്കു​ന്ന​ത്. സേ​ന​യു​ടെ ഹെ​ലി​കോ​പ്ട​റു​ക​ളും വ​യ​നാ​ട്, നി​ല​മ്പൂ​ര്‍ മേ​ഖ​ല​ക​ളി​ൽ തി​ര​ച്ചി​ൽ, ര​ക്ഷാ ദൗ​ത്യ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു. തി​ര​ച്ചി​ലി​നും അ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നും മൃ​ത​ദേ​ഹ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​മാ​യി ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് നാ​വി​ക സേ​നാം​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഒ​രു സം​ഘം പു​ഴ​യോ​രം കേ​ന്ദ്രീ​ക​രി​ച്ച് തി​ര​യു​മ്പോ​ള്‍ മ​റ്റേ സം​ഘം മ​ല​യോ​ര മേ​ഖ​ല​യി​ലാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ദു​രി​ത​ബാ​ധി​ത​ര്‍ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ക​യാ​ണ് മ​റ്റൊ​രു സം​ഘ​ത്തി​ന്‍റെ … Read more

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്കരിച്ചു

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്കരിച്ചു

പുത്തുമല: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു പേരുടെ മൃതദേഹങ്ങൾ സർവമത പ്രാർഥനയോടെ സംസ്കരിച്ചു. പുത്തുമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനൽകിയ 64 സെന്‍റ് സ്ഥലത്താണ് സംസ്കാര ചടങ്ങുകൾ നടന്നത്. മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ സംസ്‌കാര സ്ഥലമായ പുത്തുമലയിലെ പ്രത്യേകം ഒരുക്കിയ പന്തലിൽ എത്തിച്ചു. തുടർന്ന് ചൂരൽമല സെന്‍റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാ മസ്ജിദ് ഖതീബ് … Read more

വയനാട് ഉരുൾപൊട്ടൽ: കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് സുരേഷ് ഗോപി

വയനാട് ഉരുൾപൊട്ടൽ: കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് സുരേഷ് ഗോപി

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്‍റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയുള്ള സ്ഥിതിഗതികളെ കുറിച്ചുള്ള കലക്ടർ നൽകുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറും. തുടർന്ന് സാങ്കേതിക സംഘം ദുരന്തസ്ഥലത്തെത്തി പരിശോധന നടത്തും. പ്രധാനമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ദുരന്തവുമായി ബന്ധപ്പെട്ട കണക്കെടുപ്പ് നടത്തേണ്ടത് സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തമാണ്. ഈ കണക്ക് സംസ്ഥാന സർക്കാർ അറിയിക്കേണ്ടവരെ അറിയിക്കും. കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് തുടർനടപടി … Read more

മന്ത്രി റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണം -രാഹുൽ മാങ്കൂട്ടത്തിൽ

മന്ത്രി റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണം -രാഹുൽ മാങ്കൂട്ടത്തിൽ

ചൂരൽമല: പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസ് ‘ഡിസാസ്റ്റർ പി.ആർ’ അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ദുരന്തമേഖലയിൽ ഡിസാസ്റ്റർ ടൂറിസം പാടില്ലെന്നാണ് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ഡിസാസ്റ്റർ പി.ആറും പാടില്ലെന്നാണ് മന്ത്രിയോട് പറയാനുള്ളത്. ദുരന്തത്തെ പി.ആറിനായി ഉപയോഗിക്കരുതെന്നും രാഹുൽ ആവശ്യപ്പെട്ടു. എല്ലാം ഒറ്റക്ക് ചെയ്യാമെന്ന പറയുന്ന സർക്കാർ എല്ലാം വൃത്തിയായി ചെയ്യാൻ തയാറാകണം. ദുരന്തത്തെ നാം ഒരുമിച്ച് നേരിടണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതിനാൽ, ആരാണ് ആദ്യം ഓടിയെത്തുന്നത് എന്ന മൽസരം … Read more

മരിച്ചവരുടെ എണ്ണം, പോസ്റ്റ്‌മോര്‍ട്ടം നടത്തിയവരുടെ വിവരങ്ങള്‍ ​ക്രോഡീകരിക്കാൻ ഡാറ്റ മാനേജ്‌മെന്റ് വിഭാഗം; രക്ഷാപ്രവര്‍ത്തനത്തിന് വാഹനങ്ങള്‍ ഉറപ്പാക്കാൻ വെഹിക്കിള്‍ മാനേജ്‌മെന്റ്

മരിച്ചവരുടെ എണ്ണം, പോസ്റ്റ്‌മോര്‍ട്ടം നടത്തിയവരുടെ വിവരങ്ങള്‍ ​ക്രോഡീകരിക്കാൻ ഡാറ്റ മാനേജ്‌മെന്റ് വിഭാഗം; രക്ഷാപ്രവര്‍ത്തനത്തിന് വാഹനങ്ങള്‍ ഉറപ്പാക്കാൻ വെഹിക്കിള്‍ മാനേജ്‌മെന്റ്

കൽപറ്റ: മേപ്പാടി-മുണ്ടക്കൈ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിൽ ചിട്ടയായി പ്രവർത്തിക്കുകയാണ് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ചുമതലകള്‍ നിര്‍വഹിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ രാപ്പകലില്ലാതെ കൽപ്പറ്റയിലെ സിവിൽ സ്റ്റേഷനും ചൂരൽമലയിലെ താല്‍ക്കാലിക കണ്‍ട്രോള്‍ റൂമും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ടെക്‌നിക്കല്‍ ടീം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം, വിവരശേഖരണം, ആരോഗ്യ പ്രശ്‌നബാധിതരുടെ പരിപാലനം, മൃതശരീരങ്ങളുടെ സൂക്ഷിപ്പ്-കൈമാറ്റം-സംസ്‌കരണം, കാണാതായവരുടെ വിവരശേഖരണം, അതിഥി തൊഴിലാളികളുടെ പരിചരണം, വളണ്ടിയര്‍ മാനേജ്‌മെന്റ്-രജിസ്‌ട്രേഷന്‍, ഡാറ്റാ മാനേജ്‌മെന്റ്, കോള്‍ സെന്റര്‍ മാനേജ്‌മെന്റ്, ദുരിതാശ്വാസ സാമഗ്രികളുടെ … Read more