കൊളഗപ്പാറയിൽ ക്വാറി: റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ

കൊളഗപ്പാറയിൽ ക്വാറി: റോഡ് നിർമാണം തടഞ്ഞ് നാട്ടുകാർ

കൊളഗപ്പാറയിൽ ക്വാറിക്കായി പണിത റോഡ് അമ്പലവയൽ: ചരിത്ര പ്രസിദ്ധവും വയനാടിന്റെ മദ്ധ്യഭാഗത്തെ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്നതുമായ കൊളഗപ്പാറയുടെ മുകളിലെ സ്വകാര്യഭൂമിയിൽ ക്വാറി പ്രവർത്തിക്കാനുള്ള റോഡ് നിർമാണം ജനങ്ങൾ തടഞ്ഞു. നിയമവിരുദ്ധമായാണ് പട്ടയം സമ്പാദിച്ചതെന്ന് ആരോപണമുണ്ട്. കൃഷ്ണഗിരി വില്ലേജിന് അടുത്തുള്ള സർക്കാർ റവന്യൂ ഭൂമി കൈയേറിയാണ് റോഡ് നിർമ്മിച്ചത്. വില്ലേജ് ഓഫീസറുടെ നിർദ്ദേശത്തെതുടർന്ന് റോഡ് നിർമ്മാണം തത്ക്കാലം നിർത്തി വെച്ചിട്ടുണ്ട്. റോഡ് നിർമാണവും പാറഖനനവും നടക്കുന്നുണ്ടെന്നറിഞ്ഞ് വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ്സ് അമ്പലവയലിന്റെ നേതൃത്വത്തിലുള്ള സംഘം … Read more

തുരങ്കപാത നിർമാണം പുനരാരംഭിക്കാൻ തയാറെന്ന് കൊങ്കൺ റെയിൽവേ

തുരങ്കപാത നിർമാണം പുനരാരംഭിക്കാൻ തയാറെന്ന് കൊങ്കൺ റെയിൽവേ

തുരങ്കപാതയുടെ ആനക്കാംപൊയിൽ ഭാഗത്ത് സന്ദർശനത്തിനെത്തിയ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം കൊങ്കൺ റെയിൽവേ ഉദ്യോഗസ്ഥരോടൊപ്പം കൽപറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ച കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമാണം പുനരാരംഭിക്കാൻ തയാറാണെന്ന് കൊങ്കൺ റെയിൽവേ പ്രതിനിധികൾ. പാതയുടെ ആനക്കാംപൊയിൽ തുരങ്കഭാഗം സന്ദർശിച്ച വയനാട്ടിലെ ജനപ്രതിനിധികളോടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധി സംഘം സന്ദർശിച്ചത്. നിലവിലുള്ള പ്രതിസന്ധി തീർന്നാൽ നിർമാണം തുടങ്ങാം. സർക്കാർ … Read more

മുട്ടിൽ അറവുമാലിന്യ സംസ്കരണ പ്ലാന്റ്; കോടതി പരിഗണനയിലായതിനാൽ ഇടപെടില്ലെന്ന് മനുഷ്യാവകാശ കമീഷൻ

മുട്ടിൽ അറവുമാലിന്യ സംസ്കരണ പ്ലാന്റ്; കോടതി പരിഗണനയിലായതിനാൽ ഇടപെടില്ലെന്ന് മനുഷ്യാവകാശ കമീഷൻ

കൽപറ്റ: മുട്ടിൽ മാനികുനി പുഴയുടെ തീരത്ത് പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ പ്ലാന്റ് പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കിയെന്ന പരാതിയിൽ, വിഷയം ഹൈകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാവില്ലെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. മുട്ടിൽ പഞ്ചായത്ത് സെക്രട്ടറിയെയും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനീയറെയും കമീഷൻ നേരിൽ കേട്ടിരുന്നു. കോടതികളുടെയോ ട്രൈബ്യൂണലുകളുടെയോ പരിഗണനയിലുള്ള വിഷയങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് ജുഡീഷ്യൽ ഉത്തരവിൽ പറഞ്ഞു. സ്ഥാപനത്തിൽനിന്ന് ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് കത്ത് നൽകിയതായി മുട്ടിൽ പഞ്ചായത്ത് … Read more

പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

പെൺകുട്ടികളെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

വൈത്തിരി: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ചീരാൽ നമ്പിക്കൊല്ലി പഴുക്കായിൽ സുനിൽ സ്റ്റീഫനെ (53)യാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യത്തെ കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയെ പീഡിപ്പിച്ച കേസുകൂടി പൊലീസ് കണ്ടെത്തിയത്. ബത്തേരി കല്ലൂരിലെ വെച്ചാണ് പീഡനം നടന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.

മദ്യത്തിൽ സയനൈഡ് കലർത്തി കൊലപാതകം; കുടുംബം ഹൈകോടതിയിലേക്ക്

മദ്യത്തിൽ സയനൈഡ് കലർത്തി കൊലപാതകം; കുടുംബം ഹൈകോടതിയിലേക്ക്

മാനന്തവാടി: സുഹൃത്തിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മദ്യത്തിൽ സയനൈഡ് കലർത്തി മൂന്ന് നിരപരാധികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് വർഷത്തിന് ശേഷം നീതി തേടി കുടുംബം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിലവിലെ അന്വേഷണങ്ങളിലും കോടതിയിൽ നടക്കുന്ന വിചാരണയും സുതാര്യമല്ലാത്തതിനാൽ സി.ബി.ഐ കേസന്വേഷിക്കണമെന്നാണ് ഹൈകോടതിയിൽ നൽകുന്ന ഹരജിയിൽ ആവശ്യപ്പെടുകയെന്നാണ് അറിയുന്നത്. 2018 ഒക്ടോബർ മൂന്നിന് വെള്ളമുണ്ട മൊതക്കരകവുംകുന്ന് ഉന്നതിയിലെ തിക് നായി, മകൻ പ്രമോദ്, ബന്ധു പ്രസാദ് എന്നിവരാണ് മരിച്ചത്. പിതാവ് മദ്യം കഴിച്ചാണ് മരിച്ചതെന്നറിയാതെയാണ് മറ്റ് രണ്ടുപേരും ഇതേ മദ്യം കഴിക്കുകയും … Read more

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം: ഒളിവിലായിരുന്നയാൾ പിടിയില്‍

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം: ഒളിവിലായിരുന്നയാൾ പിടിയില്‍

ജിതിൻ ജോസഫ് സുൽത്താൻ ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടംവരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍ കോട്ടൂര്‍ തെക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍ ജോസഫിനെയാണ് (35) സുൽത്താൻ ബത്തേരി പൊലീസ് മന്ദംകൊല്ലി ബിവറേജിന് സമീപം വെച്ച് ശനിയാഴ്ച പിടികൂടിയത്. 2023ല്‍ കാപ്പ ചുമത്തപ്പെട്ട ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ ബത്തേരി, അമ്പലവയല്‍, കല്‍പറ്റ, താമരശ്ശേരി, മീനങ്ങാടി, മേപ്പാടി സ്‌റ്റേഷനുകളിലും കര്‍ണാടകയിലെ ഹൊസൂര്‍ സ്‌റ്റേഷനിലും … Read more

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത; 10 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി ന​ഷ്ട​മാ​യ​താ​യി ആ​രോ​പ​ണം

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത; 10 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി ന​ഷ്ട​മാ​യ​താ​യി ആ​രോ​പ​ണം

കൽപറ്റ: അമൃത്‌ 2 പദ്ധതി പ്രകാരം കുടിവെള്ള കണക്ഷൻ മീറ്റർ റീഡിങ് നടത്തുന്നതിനായി അഞ്ചുവനിതകളെ നിയോഗിക്കുന്നതിനുള്ള പദ്ധതി നഗരസഭയുടെ ഉദാസീനത മൂലം നഷ്ടമായതായി എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. കുടുംബശ്രീ അംഗങ്ങളിൽനിന്നാണ് അഞ്ച് വനിതകളെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ആറുമാസം മുമ്പ് വാട്ടർ അതോറിറ്റി ഇക്കാര്യം നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞമാസം ആവശ്യമായ അറിയിപ്പ് നൽകി സി.ഡി.എസ് ഇന്റർവ്യൂ നടത്തി അഞ്ചുപേരെ തിരഞ്ഞെടുത്തങ്കിലും പിന്നീട് തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. ഇപ്പോഴാവട്ടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് നൽകാത്ത സാഹചര്യത്തിൽ വാട്ടർ അതോറിറ്റി … Read more

കാരാപ്പുഴ പദ്ധതി സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ

കാരാപ്പുഴ പദ്ധതി സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ

കൽപറ്റ: കാരാപ്പുഴ പദ്ധതി സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി. മുട്ടിൽ അമ്പുകുത്തി ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എട്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കൽപറ്റ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടത്. സംഭവത്തിൽ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർമാരായ എം.എ. സുനിൽകുമാർ, കെ.എം. ലത്തീഫ്, വയനാട് എക്സൈസ് ഇന്‍റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്‍റീവ് ഓഫീസർ പി. … Read more