വീട്ടിൽ രഹസ്യ അറയിൽ ഒളിപ്പിച്ച 108 ലിറ്റർ മാഹി മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

വീട്ടിൽ രഹസ്യ അറയിൽ ഒളിപ്പിച്ച 108 ലിറ്റർ മാഹി മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

പടിഞ്ഞാറത്തറ: എക്സൈസ് റെയ്ഡിൽ രഹസ്യമായി ഒളിപ്പിച്ചുവെച്ച 108 ലിറ്റർ മാഹി മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫിസർ പി.ആർ. ജിനോഷിന്റെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ 16ാം മൈൽ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഒരു വീട്ടിൽ നിന്ന് മാഹി മദ്യം പിടികൂടിയത്. വീട്ടിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മദ്യം. സംഭവത്തിൽ പടിഞ്ഞാറത്തറ 16ാം മൈൽ സ്വദേശി സരസ്വതി ഭവനത്തിൽ ഉണ്ണി എന്ന് വിളിക്കുന്ന രാധാകൃഷ്ണൻ. കെ (50) ആണ് … Read more

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം: ഒളിവിലായിരുന്നയാൾ പിടിയില്‍

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം: ഒളിവിലായിരുന്നയാൾ പിടിയില്‍

ജിതിൻ ജോസഫ് സുൽത്താൻ ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടംവരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍ കോട്ടൂര്‍ തെക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍ ജോസഫിനെയാണ് (35) സുൽത്താൻ ബത്തേരി പൊലീസ് മന്ദംകൊല്ലി ബിവറേജിന് സമീപം വെച്ച് ശനിയാഴ്ച പിടികൂടിയത്. 2023ല്‍ കാപ്പ ചുമത്തപ്പെട്ട ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ ബത്തേരി, അമ്പലവയല്‍, കല്‍പറ്റ, താമരശ്ശേരി, മീനങ്ങാടി, മേപ്പാടി സ്‌റ്റേഷനുകളിലും കര്‍ണാടകയിലെ ഹൊസൂര്‍ സ്‌റ്റേഷനിലും … Read more

പോക്സോ; പ്രതിക്ക് കഠിന തടവും പിഴയും

പോക്സോ; പ്രതിക്ക് കഠിന തടവും പിഴയും

ര​ഞ്ജി​ത്ത് മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 22 വർഷം തടവും 85000 രൂപ പിഴയും. മുപ്പൈനാട് താഴെ അരപ്പറ്റ ശശി നിവാസിൽ രഞ്ജിത്തിനെയാണ് (25) കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്‌ജ്‌ കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 നവംബറിൽ മാതാപിതാക്കളുടെ സംരക്ഷണത്തിൽനിന്ന് പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മേപ്പാടി സ്റ്റേഷനിൽ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിൽ കുട്ടിയെ കണ്ണൂർ പയ്യാമ്പലത്തുവച്ച് കണ്ടെത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിന് ഒരാഴ്ച മുൻപ് … Read more

പൊലീസുകാരെ ആക്രമിച്ചയാള്‍ റിമാന്‍ഡില്‍

പൊലീസുകാരെ ആക്രമിച്ചയാള്‍ റിമാന്‍ഡില്‍

ആ​ൻ​സ് ആ​ന്റ​ണി സുൽത്താൻ ബത്തേരി: മദ്യപിച്ച് സ്‌റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് റിമാന്‍ഡില്‍. കോട്ടയം പാമ്പാടി വെള്ളൂര്‍ ചിറയത്ത് വീട്ടില്‍ ആന്‍സ് ആന്റണിയെയാണ് (26) അറസ്റ്റ് ചെയ്തത്. നവംബർ ഏഴിന് രാത്രിയോടെ മദ്യപിച്ച് ബത്തേരി സ്‌റ്റേഷനിലെത്തി പൊലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാളുടെ സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ പരാതിപ്പെട്ടതിനെ തുടര്‍ന്നുള്ള അരിശമാണ് പ്രകോപന കാരണം. ജി.ഡി ഡ്യൂട്ടി, പാറാവ് എന്നിവരെ കൈകൊണ്ട് അടിക്കുകയും അസഭ്യം വിളിക്കുകയും അനുനയിപ്പിക്കാന്‍ ശ്രമിക്കവേ കോളറില്‍ പിടിക്കുകയും ചെയ്തുവെന്നാണ് പാരാതി. … Read more

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത; 10 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി ന​ഷ്ട​മാ​യ​താ​യി ആ​രോ​പ​ണം

ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത; 10 ല​ക്ഷ​ത്തി​ന്‍റെ പ​ദ്ധ​തി ന​ഷ്ട​മാ​യ​താ​യി ആ​രോ​പ​ണം

കൽപറ്റ: അമൃത്‌ 2 പദ്ധതി പ്രകാരം കുടിവെള്ള കണക്ഷൻ മീറ്റർ റീഡിങ് നടത്തുന്നതിനായി അഞ്ചുവനിതകളെ നിയോഗിക്കുന്നതിനുള്ള പദ്ധതി നഗരസഭയുടെ ഉദാസീനത മൂലം നഷ്ടമായതായി എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. കുടുംബശ്രീ അംഗങ്ങളിൽനിന്നാണ് അഞ്ച് വനിതകളെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. ആറുമാസം മുമ്പ് വാട്ടർ അതോറിറ്റി ഇക്കാര്യം നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞമാസം ആവശ്യമായ അറിയിപ്പ് നൽകി സി.ഡി.എസ് ഇന്റർവ്യൂ നടത്തി അഞ്ചുപേരെ തിരഞ്ഞെടുത്തങ്കിലും പിന്നീട് തിരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. ഇപ്പോഴാവട്ടെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് നൽകാത്ത സാഹചര്യത്തിൽ വാട്ടർ അതോറിറ്റി … Read more

മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു

മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു

മോഷണം നടന്ന വീട് പൊലീസ് പരിശോധിക്കുന്നു സുൽത്താൻ ബത്തേരി: മീനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെണ്ടക്കുനിടുത്ത് ചെണ്ണാളിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും കവർന്നു. പടാളിയിൽ റിയാസിന്റെ വീട്ടിലാണ് വെള്ളിയാഴ്ച വെളുപ്പിന് മോഷണം നടന്നത്. മീനങ്ങാടി പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്ത് വീട്ടിലെ സി.സി.ടി.വിയിൽ മോഷ്ടാവെന്നു കരുതുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല. റിയാസും ഭാര്യയും വീട്ടിൽ കിടന്നുറങ്ങുമ്പോഴാണ് മോഷണം നടന്നത്. അലമാര തകർത്ത് വലിപ്പ് പുറത്ത് … Read more

ബന്ധു വീട്ടിലേക്ക് വിരുന്നെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

ബന്ധു വീട്ടിലേക്ക് വിരുന്നെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

പൊഴുതന (വയനാട്): പെരുങ്കോട മുത്താറിക്കുന്ന് ഭാഗത്ത് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. മേപ്പാടി പാലവയൽ സ്വദേശി ആര്യ ദേവ് (14) ആണ് മരിച്ചത്. ബന്ധു വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു ആര്യ ദേവ്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി ഗവ. സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയായിരുന്നു. പിതാവ്: അനിൽ. മാതാവ്: രമ്യ. മൃതദേഹം വൈത്തിരി ആശുപത്രിയിൽ.

കാരാപ്പുഴ പദ്ധതി സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ

കാരാപ്പുഴ പദ്ധതി സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ

കൽപറ്റ: കാരാപ്പുഴ പദ്ധതി സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി. മുട്ടിൽ അമ്പുകുത്തി ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എട്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കൽപറ്റ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടത്. സംഭവത്തിൽ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർമാരായ എം.എ. സുനിൽകുമാർ, കെ.എം. ലത്തീഫ്, വയനാട് എക്സൈസ് ഇന്‍റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്‍റീവ് ഓഫീസർ പി. … Read more