പുൽപള്ളിയിൽ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ

പുൽപള്ളിയിൽ എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ

പുൽപള്ളി: എം.ഡി.എം എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. പുൽപള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.ആർ. മനോജും സംഘവും ദേവർഗദ്ദയിൽ നടത്തിയ പരിശോധനയിലാണ് പുൽപള്ളി ചെറ്റപ്പാലം പൂളക്കൽ നെബിൻ (18), മരക്കടവ് വട്ടത്തൊട്ടിയിൽ ആൽബിൻ (18) എന്നിവർ പിടിയിലായത്. ഇവരിൽ നിന്നും 0.470 ഗ്രാം എം. ഡി.എം.എ പിടികൂടി. എസ്.ഐ കെ.വി. ബെന്നി, സി.പി.ഒമാരായ ദേവജിത്ത്, അബ്ദുൽ നാസർ, പ്രജീഷ്, അയ്യപ്പൻ, പ്രവീൺ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

പുൽപള്ളിയിലെ റിസോർട്ടിൽ ലഹരിപാർട്ടി; യുവാക്കൾ പിടിയിൽ

പുൽപള്ളിയിലെ റിസോർട്ടിൽ ലഹരിപാർട്ടി; യുവാക്കൾ പിടിയിൽ

പുൽപള്ളി: പുൽപള്ളിയിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് ലഹരി പാർട്ടി നടത്തിയ ഒമ്പത് യുവാക്കൾ പൊലീസ് പിടിയിലായി. ഇവരിൽനിന്ന് 2.42 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. വടകര കോട്ടപ്പള്ളി സ്വദേശികളായ പയിങ്ങാട്ട് ബിവിന്‍ (32), കിഴക്കേച്ചാലില്‍ നിധീഷ് (27), മാളികത്താഴെ വീട്ടില്‍ മിഥുന്‍ (29), പുത്തന്‍കോയിലോത്ത് വിഷ്ണു (27), വാനക്കണ്ടിപ്പൊയില്‍ അക്ഷയ് (26), വള്ളിയാട് വിഷ്ണു (26), വരവുകണ്ടിയില്‍ സംഗീത് (29), വള്ളിയാട് ജിതിന്‍ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്. ഇവരെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. … Read more

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മുഴുവൻ പന്നികളെയും ദയാവധം ചെയ്തു

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മുഴുവൻ പന്നികളെയും ദയാവധം ചെയ്തു

പുൽപ്പള്ളി: ഇരുളം കല്ലോണിക്കുന്നിലെ പന്നിഫാമിലെ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മുഴുവൻ പന്നികളെയും ദയാവധം ചെയ്തു. താന്നിക്കൽ തോമസിന്റെ ഫാമിലെ 50-ലേറെ പന്നികളെയാണ് കഴിഞ്ഞ ദിവസം ദയാവധം ചെയ്ത് കുഴിച്ചുമൂടിയത്. മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ദൗത്യ സംഘമാണ് ഇവയെ കൊന്ന് മറവുചെയ്തത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് ഫാമുകളിലെ പന്നികളെയും ദയാവധം ചെയ്ത് കുഴിച്ചുമൂടും. കഴിഞ്ഞ മാസം അവസാനമാണ് ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിതീകരിച്ചത്.