കോഴി ഫാം വിഷയം; ഉടമ കലക്ടർക്ക് പരാതി നൽകി
പുൽപള്ളി: നിയമാനുസൃതമായ എല്ലാ അനുമതികളോടെയും പ്രവർത്തിക്കുന്ന കോഴി ഫാം അടച്ചുപൂട്ടിക്കാനുള്ള നീക്കത്തിനെതിരെ കോഴി ഫാം ഉടമയായ പെരിക്കല്ലൂർ പെരുമ്പിൽ ലിജി ജോസ് കലക്ടർക്ക് പരാതി നൽകി. പെരിക്കല്ലൂരിൽ പ്രവർത്തിക്കുന്ന ഫാം പൂട്ടണം എന്നാവശ്യപ്പെട്ട് അയൽവാസി തെങ്ങിനുമുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഫാമിനെക്കുറിച്ച് പരിസര പ്രദേശത്തെ മറ്റാർക്കും പരാതി ഇല്ലെന്നും അവർ പറഞ്ഞു. അഞ്ച് ലക്ഷം രൂപ പിന്നാക്ക വികസന കോർപറേഷനിൽ നിന്നും വായ്പയെടുത്താണ് ഫാം നിർമിച്ചത്. ആ സമയത്ത് ഫാമിൽ നിന്നും നൂറു മീറ്റർ അകലെ … Read more