സംസ്ഥാനത്ത് താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും! ജാഗ്രതാ നിർദേശം

Spread the News
സംസ്ഥാനത്ത് താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും! ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ചൂട് കുതിച്ചുയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ 29 മുതൽ നവംബർ 1 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഉയർന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന മുൻകരുതലുകൾ സ്വീകരിക്കണം. പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് തുടർച്ചയായി വെയിലേൽക്കുന്നത് ഒഴിവാക്കുക.