

പുൽപള്ളി: എം.ഡി.എം എയുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. പുൽപള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.ആർ. മനോജും സംഘവും ദേവർഗദ്ദയിൽ നടത്തിയ പരിശോധനയിലാണ് പുൽപള്ളി ചെറ്റപ്പാലം പൂളക്കൽ നെബിൻ (18), മരക്കടവ് വട്ടത്തൊട്ടിയിൽ ആൽബിൻ (18) എന്നിവർ പിടിയിലായത്. ഇവരിൽ നിന്നും 0.470 ഗ്രാം എം. ഡി.എം.എ പിടികൂടി.
എസ്.ഐ കെ.വി. ബെന്നി, സി.പി.ഒമാരായ ദേവജിത്ത്, അബ്ദുൽ നാസർ, പ്രജീഷ്, അയ്യപ്പൻ, പ്രവീൺ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.