റേഷന്‍ വിതരണം: അനര്‍ഹരെ പുറത്താക്കാൻ ‘ഓപറേഷന്‍ യെല്ലോ’ തുടങ്ങി

റേഷന്‍ വിതരണം: അനര്‍ഹരെ പുറത്താക്കാൻ ‘ഓപറേഷന്‍ യെല്ലോ’ തുടങ്ങി

കൽപറ്റ: അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച ‘ഓപറേഷന്‍ യെല്ലോ’ പദ്ധതി ജില്ലയില്‍ തുടങ്ങി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ ഭാഗമായി, പൊതുവിതരണ വകുപ്പിന്‍റെ മൊബൈല്‍ (9188527301), ടോള്‍ ഫ്രീ (1967) നമ്പറുകളിലും ജില്ല സപ്ലൈ ഓഫിസ് നമ്പറിലും (04936 202273) അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ … Read more

പരാതിക്കാരനായ വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി

പരാതിക്കാരനായ വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി

കൽപറ്റ: ഡബ്ല്യു.എം.ഒ കോളജ് കാമ്പസിനു പുറത്ത് കഴിഞ്ഞ ദിവസം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ചികിത്സതേടാൻ സമ്മതിക്കാതെ പൊലീസ് പിടിച്ചുകൊണ്ടുപോയി മർദിച്ചതായി പരാതി. പനമരം സ്വദേശി മുഹമ്മദ്‌ റാഷിദും മറ്റു രണ്ടു വിദ്യാർഥികളും പരിക്കേറ്റ് കൈനാട്ടി ഗവ. ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി പരിസരത്തു നിന്ന് കൽപറ്റ പൊലീസ് കൊണ്ടുപോയതായാണ് ആരോപണം. സർക്കിൾ ഇൻസ്പെക്ടർ അസഭ്യം പറയുകയും ലാത്തികൊണ്ടു അടിക്കുകയും ചെയ്തതായി വിദ്യാർഥികൾ ആരോപിച്ചു. പിന്നീട് റാഷിദിന്‍റെ മാതാവ് സ്റ്റേഷനിൽ എത്തി മണിക്കൂറുകൾക്ക് ശേഷം രാത്രി 10 … Read more

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍.  തൊണ്ടർനാട്  കുഞ്ഞോത്താണ് മാവോയിസ്റ്റ്‌ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ്  ടൗണിൽ പലയിടത്തായി പോസ്റ്ററുകൾ കണ്ടത്. സിപിഐ  മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളവയാണ് പോസ്റ്ററുകൾ. ഭരണകൂടത്തിന്‍റെ അവകാശ നിഷേധത്തിനെതിരെ  പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നത്. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. maoist-poster-appeared-in-Kalpetta-wayanad

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മുഴുവൻ പന്നികളെയും ദയാവധം ചെയ്തു

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മുഴുവൻ പന്നികളെയും ദയാവധം ചെയ്തു

പുൽപ്പള്ളി: ഇരുളം കല്ലോണിക്കുന്നിലെ പന്നിഫാമിലെ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച മുഴുവൻ പന്നികളെയും ദയാവധം ചെയ്തു. താന്നിക്കൽ തോമസിന്റെ ഫാമിലെ 50-ലേറെ പന്നികളെയാണ് കഴിഞ്ഞ ദിവസം ദയാവധം ചെയ്ത് കുഴിച്ചുമൂടിയത്. മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ദൗത്യ സംഘമാണ് ഇവയെ കൊന്ന് മറവുചെയ്തത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് ഫാമുകളിലെ പന്നികളെയും ദയാവധം ചെയ്ത് കുഴിച്ചുമൂടും. കഴിഞ്ഞ മാസം അവസാനമാണ് ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിതീകരിച്ചത്.

മാനന്തവാടി നഗരസഭയിൽ വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ യജ്ഞത്തിന് തുടക്കം

മാനന്തവാടി നഗരസഭയിൽ വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ യജ്ഞത്തിന് തുടക്കം

മാനന്തവാടി: നഗരസഭയിൽ വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി. അമ്പുകുത്തി ഡിവിഷൻ കോട്ടക്കുന്ന് ഗ്രൗണ്ടിൽ വളർത്തു നായ്ക്കൾക്ക് പേവിഷ ബാധ കുത്തിവെപ്പ് നൽകി. വെറ്ററിനറി സർജൻ ഡോ. ജവഹറിന്റെ നേതൃത്വത്തിൽ നടന്ന വാക്സിനേഷൻ ക്യാമ്പ് മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ എ.ബി.സി പ്രോഗ്രാമും, നടപ്പിലാക്കും. തെരുവ് പട്ടികളെ പിടിച്ച് വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റുന്ന പദ്ധതിയും നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി നഗരസഭയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ക്യാമ്പ് … Read more

എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ അറസ്റ്റില്‍

എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  അറസ്റ്റില്‍

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ 0.4 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് മാങ്കാവ് സ്വദേശി കെ. അബ്ദുല്‍ ഫാഹിം (22), 25 ഗ്രാം കഞ്ചാവുമായി കൊയിലാണ്ടി ചെറുവട്ടാട്ട് വീട്ടില്‍ കെ. ശ്രീരാം (25) എന്നിവർ അറസ്റ്റിലായി. പരിശോധനക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക്, പ്രിവന്റിവ് ഓഫിസര്‍മാരായ എം.സി. ഷിജു, അബ്ദുല്‍സലിം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷഫീഖ്, അമല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

സുൽത്താൻ ബത്തേരിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

സുൽത്താൻ ബത്തേരിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായി. നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ (55) ആണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. മോശമായി പെരുമാറുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്‌തെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് പോക്സോ നിയമപ്രകാരം കഴിഞ്ഞ ദിവസം അബ്ദുള്ള മുസ്ല്യാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ … Read more

ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ

ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ

മാനന്തവാടി: ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ. ഇയാളിൽനിന്ന് അഞ്ചര ലിറ്ററോളം മദ്യം പിടിച്ചെടുത്തു. തിരുനെല്ലി എസ്.ഐ സി.ആർ. അനിൽ കുമാറും സംഘവും തിരുനെല്ലി തെറ്റ് റോഡിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. കാട്ടിക്കുളം പരിസരത്ത് വിൽപ്പനക്കായി കൊണ്ടുവന്ന 5.4 ലിറ്റർ കർണാടക നിർമിത മദ്യവുമായി ഗോത്ര സാരഥി ടാക്സി വാഹന ഡ്രൈവറായ കാട്ടിക്കുളം എടയൂർക്കുന്ന് പുതുക്കുടി പി.പി. സതീശൻ (48) ആണ് പിടിയിലായത്. 180 മില്ലിയുടെ 30 ടെട്രാ പാക്കറ്റുകളാണ് … Read more