നടവയൽ പാലം അപകടാവസ്ഥയിൽ
പനമരം: പൊതുമരാമത്ത് മന്ത്രിയുടെ പ്രഖ്യാപനം നടവയൽ പാലത്തിന്‍റെ കാര്യത്തിൽ വെറുംവാക്കായി തുടരുന്നു. പാലം പുതുക്കിപ്പണിയാൻ തുക അനുവദിച്ചുവെന്ന് പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും അപകടാവസ്ഥക്ക് യാതൊരു മാറ്റവുമുണ്ടായിട്ടില്ല. അപകടകരമായ പാലത്തിലൂടെ ദിവസേന നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാൽനടയാത്രക്കാരും ഭീതിയോടെയാണ് പാലത്തിലൂടെ നടന്നുനീങ്ങുന്നത്. പാലത്തിന്‍റെ കൈവരികളും സ്ലാബുകളും തകർന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. പാലത്തിലെ ടാറിങ് തകർന്ന് അടിയിലെ കോൺക്രീറ്റ് ഉൾപ്പെടെ ഇളകിയ നിലയിലാണ്. ആറുമാസം മുമ്പ് പൊതുമരാമത്ത് മന്ത്രി പാലം സന്ദർശിക്കുകയും പാലം പൊളിച്ച് പുതുക്കിപ്പണിയുന്നതിന് പത്ത് കോടി അനുവദിക്കുമെന്ന് … Read more