തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
മാനന്തവാടി: തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബി. ബിൽജിത്തും സംഘവും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് അംഗങ്ങളും സംയുക്തമായി നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി കുമ്മട്ടി വീട്ടിൽ കെ. അബഷർ (24), കണ്ണൂർ മാട്ടൂൽ സ്വദേശി ബി.സി. ഹൗസിൽ ബിഷർ ഷുഹൈബ് (22) എന്നിവർ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്നുമാണ് 3.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. പത്തു … Read more