മൈസൂരു-ബംഗളൂരു പാതയിൽ പനമരം സ്വദേശിക്കുനേരെ കവർച്ച സംഘത്തിന്റെ ആക്രമണം
പനമരം: മൈസൂരു-ബംഗളൂരു പാതയിൽ പനമരം സ്വദേശിക്കുനേരെ കവർച്ച സംഘത്തിന്റെ ആക്രമണം. പനമരം പൂവത്താൻകണ്ടി അഷ്റഫിനെയാണ് ഞായറാഴ്ച പുലർച്ചെ 2.30ഓടെ കവർച്ച സംഘം ആക്രമിച്ചത്. പനമരത്തെ മെഴുകുതിരി കമ്പനിയിലേക്ക് മെഴുകെടുക്കാൻ ബംഗളൂരുവിലേക്ക് പിക്ക് അപ്പ് ജീപ്പിൽ പോകുന്നതിനിടെ പുതുതായി നിർമാണം പൂർത്തിയായ എക്സ്പ്രസ് ഹൈവേയിൽ വെച്ചാണ് സംഭവം. മെഴുകെടുക്കാനുള്ള രണ്ടു ലക്ഷം രൂപയും കൈയിലുണ്ടായിരുന്നു. യാത്രക്കിടെ മൂത്രമൊഴിക്കാനായി വാഹനം നിർത്തിയപ്പോൾ രണ്ടുപേരെത്തി പിക്ക് അപ്പ് ജീപ്പിൽനിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അഷ്റഫ് പറഞ്ഞു. കഴുത്തിൽ കത്തിവെച്ചാണ് ഭീഷണിപ്പെടുത്തിയത്. പ്രാണരക്ഷാർഥം അഷ്റഫ് … Read more