സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ അണ്ടർ-17 വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാർ

സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ അണ്ടർ-17 വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാർ

കൽപറ്റ: ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ അണ്ടർ-17 വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാരായി. ഫൈനലിൽ തിരുവനന്തപുരം ജില്ലയെയാണ് തോൽപ്പിച്ചത്. വയനാട് ജില്ലാ ക്രിക്കറ്റ് അക്കാദമിയിലെ കോച്ചായ ദീപ്തിയുടെ കീഴിലാണ് വയനാട് ജില്ലാ ടീം മത്സരത്തിൽ പങ്കെടുത്തത്.പനമരം, ആനപ്പാറ, മീനങ്ങാടി,കാക്കവയൽ, മാനന്തവാടി എന്നെ വിദ്യാലയങ്ങളിലെ താരങ്ങൾ ജില്ലാ ടീമിന് വേണ്ടി കളത്തിലിറങ്ങി.

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: രണ്ടു പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: രണ്ടു പേർക്ക് പരിക്ക്

വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനു സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികർ ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷെരീഫ് എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ ഗർത്തത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.കൽപ്പറ്റ അഗ്നിശമന സേനയും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഇരുവരെയും മുകളിലെത്തിച്ചത്.

മുഖ്യമന്ത്രിക്കുനേരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധം

മുഖ്യമന്ത്രിക്കുനേരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധം

മാനന്തവാടി: വയനാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി പ്രതിഷേധം. തൊള്ളായിരത്തോളം പൊലീസിന്‍റെ സുരക്ഷക്കിടെയും മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തലപ്പുഴ ക്ഷീരസംഘത്തിന് സമീപം ഞായറാഴ്ച രാവിലെ 11ഓടെയാണ് യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് അസീസ് വാളാട, തവിഞ്ഞാൽ മണ്ഡലം പ്രസിഡന്റ് ജിജോ വരയാൽ എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, എരുമത്തെരുവിൽ കരിങ്കൊടി കാണിക്കാൻ കാത്തുനിന്ന രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. … Read more

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ

തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തിൽ ബലിതർപ്പണത്തിന് തടസ്സമില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ബലികർമങ്ങൾ ചെയ്യുന്നതിനും മുങ്ങിക്കുളിക്കുന്നതിനുമുള്ള വെള്ളം പാപനാശിനിയിലുണ്ട്. എല്ലാദിവസവും രാവിലെ 6 മുതൽ 11വരെ ബലിതർപ്പണം നടക്കുമെന്നും അധികൃതർ അറിയിച്ചു.

എൽ.ഡി.എഫ്. ഒപ്പുശേഖരണം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

എൽ.ഡി.എഫ്. ഒപ്പുശേഖരണം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കുന്നമ്പറ്റ : പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകുന്നതിനായുള്ള ഒപ്പുശേഖരണത്തിന്റെ മേപ്പാടി പഞ്ചായത്തുതല ഉദ്ഘാടനം കുന്നമ്പറ്റയിൽ നടന്നു. എൽ.ഡി.എഫ്. ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം യു.എ. അജ്മൽ സാജിദ് അധ്യക്ഷനായി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാർവതിയുടെ ഭർത്താവ് പരശുരാമനിൽനിന്ന് ആദ്യ ഒപ്പ് ശേഖരിച്ചു. വി.പി. ശങ്കരൻ നമ്പ്യാർ, കെ. വിനോദ്, കെ. രമേശൻ, പ്രേമലതാ അജയകുമാർ, പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

വിവാഹം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നയാളെ പിടികൂടി

വിവാഹം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നയാളെ പിടികൂടി

വൈ​ത്തി​രി: നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​മാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങു​ന്ന​യാ​ളെ വൈ​ത്തി​രി പൊ​ലീ​സ് പി​ടി​കൂ​ടി. ഗു​രു​വാ​യൂ​ർ രാ​യ​ന്മാ​രാ​ക്കാ​ർ വീ​ട്ടി​ൽ റ​ഷീ​ദി​നെ​യാ​ണ് (41) എ.​എ​സ്.​ഐ മു​ജീ​ബു​റ​ഹ്മാ​ൻ, സീ​നി​യ​ർ സി.​പി.​ഒ ശാ​ലു ഫ്രാ​ൻ​സി​സ്, ഡ്രൈ​വ​ർ വി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ലാ​ക്കാ​വി​ൽ പു​തി​യ​താ​യി വി​വാ​ഹം ക​ഴി​ച്ച വീ​ട്ടി​ൽ​വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. നി​ർ​ധ​ന​രാ​യ സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ച്ച് സ്വ​ർ​ണ​വും പ​ണ​വു​മാ​യി മു​ങ്ങു​ന്ന പ​തി​വാ​ണ് ഇ​യാ​ൾ​ക്കെ​ന്നും പ​ത്തോ​ളം വി​വാ​ഹം ക​ഴി​ച്ച​താ​യാ​ണ് പൊ​ലീ​സ് അ​റി​യി​ച്ചു. മോ​ഷ​ണ​ക്കേ​സി​ലും പ്ര​തി​യാ​ണ്. വൈ​ത്തി​രി​യി​ൽ​നി​ന്ന് ​വി​വാ​ഹം ക​ഴി​ച്ച് മു​ങ്ങി​യ കേ​സി​ലാ​ണ് ഇ​യാ​ളെ … Read more

ഗാനമേളക്കിടെ സംഘർഷം: വഴിയറിയാതെ ഓടിയ യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ

ഗാനമേളക്കിടെ സംഘർഷം: വഴിയറിയാതെ ഓടിയ യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയിൽ

മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ ഗോ​ദാ​വ​രി കോ​ള​നി​യി​ലെ കോ​ട്ട​ക്കു​ന്നി​ൽ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. പി​ലാ​ക്കാ​വ് വ​ട്ട​ർ​കു​ന്ന് പു​തു​ചി​റ​കു​ഴി​യി​ൽ ജോ​ണി​യു​ടെ​യും ലി​ല്ലി​യു​ടെ​യും മ​ക​ൻ ജോ​ബി​ഷാ​ണ് (24) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ജോ​ബി​ഷ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഗാ​ന​മേ​ള കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു. ഗാ​ന​മേ​ള​ക്കി​ടെ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യ​തോ​ടെ എ​ല്ലാ​വ​രും പ​ല വ​ഴി​ക്കാ​യി ഓ​ടി. തു​ട​ർ​ന്ന് ജോ​ബി​ഷി​നെ കാ​ണാ​താ​യ​തോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഫോ​ൺ വി​ളി​ച്ച് നോ​ക്കി​യെ​ങ്കി​ലും കി​ട്ടി​യി​ല്ല. പി​ന്നീ​ട് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ക്ഷേ​ത്ര​വ​ഴി​ക്കു സ​മീ​പം ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​നു​ള്ളി​ൽ ജോ​ബി​ഷി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​നെ … Read more

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

മീനങ്ങാടി : സർവശിക്ഷാ കേരളത്തിന്റെ ധനസഹായത്തോടു കൂടി ജില്ലയിലെ ഏഴ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആരംഭിക്കുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ നിർവഹിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം.വി പ്രിമേഷ് അദ്ധ്യക്ഷനായി.എസ്.എസ് .കെ. പ്രോജക്ട് കോർഡിനേറ്റർ വി.അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവികൃഷ്ണൻ,ഡയറ്റ് സീനിയർ ലക്ചറർമാരായ വി.സതീഷ് കുമാർ, … Read more