കല്‍പ്പറ്റ: ഫാര്‍മേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഐ .ഡി.ബി.ഐ കല്പറ്റ ശാഖയ്ക്കു മുന്നില്‍ ധര്‍ണ നടത്തും. രാവിലെ 11ന് ആരംഭിക്കും. കാര്‍ഷിക വായ്പയെടുത്ത് പലിശക്കെണിയില്‍ അകപ്പെട്ട കര്‍ഷകരെ വേട്ടയാടുന്നത് അവസാനിപ്പിക്കുക, കൂട്ടുപലിശ ഒഴിവാക്കി വായ്പ തിരിച്ചടവിനു സാഹചര്യമൊരുക്കുക, കാര്‍ഷിക വായ്പ വിതരണം സുതാര്യവും ഉദാരവുമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ഫോറം നേതാക്കളായ എന്‍.ജെ.ചാക്കോ, ടി.ഇബ്രാഹിം, പി.എം.ജോര്‍ജ്,എ.സി.തോമസ്, എ.എന്‍.മുകുന്ദന് എന്നിവര്‍ അറിയിച്ചു. ജില്ലയില്‍ പുതുമുറ ബാങ്കുകളും സഹകരണ ബാങ്കുകളുമാണ് കര്‍ഷക ചൂഷണത്തില്‍ മുന്നിലെന്ന് ഫോറം നേതാക്കള്‍ പറഞ്ഞു.