കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ഒരു മരണം; രണ്ടു പേർ രക്ഷപെട്ടു

Spread the News
കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ഒരു മരണം; രണ്ടു പേർ രക്ഷപെട്ടു

കാരാപ്പുഴ റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ രക്ഷപ്പെട്ടു. അമ്പലവയലിലെ ഓട്ടോ ഡ്രൈവര്‍ നെല്ലാറച്ചാല്‍ നടുവീട്ടില്‍ ഗിരീഷാണ്(32) മരിച്ചത്. റിസര്‍വോയറിലെ വ്യൂ പോയിന്റിനു സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.

കുട്ടത്തോണിയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Leave a Comment