പുല്പള്ളി : യാക്കോബായസഭ മലബാർ ഭദ്രാസന യൂത്ത് അസോസിയേഷൻ നടത്തുന്ന യുവജനമാസാചരണപരിപാടി സെയ്ന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോസ് ചീരകതോട്ടത്തിൽ ഉദ്ഘാടനംചെയ്തു. ഭദ്രാസനത്തിലെ എല്ലാ യൂണിറ്റുകളിലും മേഖലകളിലും ലഹരിവിരുദ്ധ ബോധവത്കരണപരിപാടികൾ, സാധുജന സഹായ പ്രവർത്തനങ്ങൾ തുടങ്ങിയവ യുവജനമാസാചരണത്തിന്റെ ഭാഗമായി നടത്തും. ഫാ. ജിബിൻ പുന്നശ്ശേരിയിൽ, ഭദ്രാസന സെക്രട്ടറി ജോബിഷ് യോഹൻ, എൽദോ രാജു, എബിൻ എൽദോസ്, കെ.വൈ. സോബിൻ, എ. ബിനോജ് തുടങ്ങിയവർ സംസാരിച്ചു.