നാമനിർദേശ പത്രിക:രാഹുലിനു പിന്നാലെ പ്രിയങ്കക്കും നോട്ടറിയായി വയനാട്ടുകാരൻ
കൽപറ്റ: ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ നോമിനേഷൻ സമർപ്പിക്കുന്നതിൽ നോട്ടറി പബ്ലിക്കായത് വയനാട് സ്വദേശി. നേരത്തേ രണ്ടുതവണയും രാഹുൽ ഗാന്ധിയുടെ നോട്ടറിയായിരുന്ന അഡ്വ. എം.സി.എം മുഹമ്മദ് ജമാലാണ് ഇത്തവണ പ്രിയങ്കയുടെയും നോമിനേഷൻ സമർപ്പിക്കുന്നതിൽ നോട്ടറിയായത്. പ്രിയങ്ക ഗാന്ധിക്ക് വേണ്ടി നാമനിർദേശപത്രിക തയാറാക്കിയത് പ്രമുഖ അഭിഭാഷകനായ അഡ്വ. എം. ഷഹീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പത്രിക നൽകുന്നതിനോടനുബന്ധിച്ചുള്ള സത്യവാങ്മൂലത്തിൽ പ്രിയങ്ക ഗാന്ധി നോട്ടറിക്ക് മുന്നിൽ ഒപ്പിടുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രാഹുൽഗാന്ധിക്ക് വേണ്ടി നാമനിർദേശ പത്രിക തയാറാക്കിയതും … Read more