മീനങ്ങാടി : സർവശിക്ഷാ കേരളത്തിന്റെ ധനസഹായത്തോടു കൂടി ജില്ലയിലെ ഏഴ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ആരംഭിക്കുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയൻ നിർവഹിച്ചു.
മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് എം.വി പ്രിമേഷ് അദ്ധ്യക്ഷനായി.എസ്.എസ് .കെ. പ്രോജക്ട് കോർഡിനേറ്റർ വി.അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി.പി ഷിജു, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവികൃഷ്ണൻ,ഡയറ്റ് സീനിയർ ലക്ചറർമാരായ വി.സതീഷ് കുമാർ, എം.ഒ സജി, എസ്.എസ്. കെജില്ലാ പ്രോഗ്രാം ഓഫീസർ കെ.ആർ രാജേഷ്, പി.ടി പ്രീത, ഡോ. ബാവ കെ.പാലുകുന്ന് , പി.ടി ജോസ് , കെ.ഷാജി എന്നിവർ പ്രസംഗിച്ചു. അന്തരീക്ഷ താപനില, കാറ്റിന്റെ വേഗം , മഴയുടെ തോത് എന്നിവ ശാസ്ത്രീയമായി നിരീക്ഷിച്ചു പഠനം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹയർ സെക്കൻഡറി തലത്തിൽ ഭൂമിശാസ്ത്രം പഠന വിഷയമായുള്ള ഏഴ് വിദ്യാലയങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്.