പുൽപള്ളിയിലെ റിസോർട്ടിൽ ലഹരിപാർട്ടി; യുവാക്കൾ പിടിയിൽ

പുൽപള്ളിയിലെ റിസോർട്ടിൽ ലഹരിപാർട്ടി; യുവാക്കൾ പിടിയിൽ

പുൽപള്ളി: പുൽപള്ളിയിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് ലഹരി പാർട്ടി നടത്തിയ ഒമ്പത് യുവാക്കൾ പൊലീസ് പിടിയിലായി. ഇവരിൽനിന്ന് 2.42 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. വടകര കോട്ടപ്പള്ളി സ്വദേശികളായ പയിങ്ങാട്ട് ബിവിന്‍ (32), കിഴക്കേച്ചാലില്‍ നിധീഷ് (27), മാളികത്താഴെ വീട്ടില്‍ മിഥുന്‍ (29), പുത്തന്‍കോയിലോത്ത് വിഷ്ണു (27), വാനക്കണ്ടിപ്പൊയില്‍ അക്ഷയ് (26), വള്ളിയാട് വിഷ്ണു (26), വരവുകണ്ടിയില്‍ സംഗീത് (29), വള്ളിയാട് ജിതിന്‍ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്. ഇവരെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. … Read more

കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ് പിടിയിൽ

മീനങ്ങാടി: മീനങ്ങാടി 54ൽ കഞ്ചാവുമായി യുവാവ് പിടിയിൽ. 15.61 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കാരച്ചാൽ തെച്ചുവട്ടപ്പാറ ഹൗസിൽ അഭിജിത്ത് (29) ആണ് അറസ്റ്റിലായത്.

വയനാട്ടിൽ യുവതിയടക്കം മലപ്പുറം സ്വദേശികളായ കഞ്ചാവ് വില്‍പ്പന സംഘത്തെ തടഞ്ഞ് പോലീസിൽ ഏല്‍പ്പിച്ച്‌ നാട്ടുകാര്‍

വയനാട്ടിൽ യുവതിയടക്കം  മലപ്പുറം സ്വദേശികളായ  കഞ്ചാവ് വില്‍പ്പന സംഘത്തെ തടഞ്ഞ് പോലീസിൽ  ഏല്‍പ്പിച്ച്‌ നാട്ടുകാര്‍

കല്‍പ്പറ്റ (വയനാട്) : വയനാട്ടില്‍ യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. പനമരം ചങ്ങാടക്കടവിലാണ് സംഭവം. ഈ ഭാഗത്ത് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ സംഘത്തില്‍ നിന്ന് ചെറുപൊതികളിലാക്കിയ നിലയില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തു. സംഘം സഞ്ചരിച്ച കാറില്‍ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം … Read more

പരാതിക്കാരനായ വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി

പരാതിക്കാരനായ വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി

കൽപറ്റ: ഡബ്ല്യു.എം.ഒ കോളജ് കാമ്പസിനു പുറത്ത് കഴിഞ്ഞ ദിവസം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ചികിത്സതേടാൻ സമ്മതിക്കാതെ പൊലീസ് പിടിച്ചുകൊണ്ടുപോയി മർദിച്ചതായി പരാതി. പനമരം സ്വദേശി മുഹമ്മദ്‌ റാഷിദും മറ്റു രണ്ടു വിദ്യാർഥികളും പരിക്കേറ്റ് കൈനാട്ടി ഗവ. ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി പരിസരത്തു നിന്ന് കൽപറ്റ പൊലീസ് കൊണ്ടുപോയതായാണ് ആരോപണം. സർക്കിൾ ഇൻസ്പെക്ടർ അസഭ്യം പറയുകയും ലാത്തികൊണ്ടു അടിക്കുകയും ചെയ്തതായി വിദ്യാർഥികൾ ആരോപിച്ചു. പിന്നീട് റാഷിദിന്‍റെ മാതാവ് സ്റ്റേഷനിൽ എത്തി മണിക്കൂറുകൾക്ക് ശേഷം രാത്രി 10 … Read more

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍.  തൊണ്ടർനാട്  കുഞ്ഞോത്താണ് മാവോയിസ്റ്റ്‌ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ്  ടൗണിൽ പലയിടത്തായി പോസ്റ്ററുകൾ കണ്ടത്. സിപിഐ  മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളവയാണ് പോസ്റ്ററുകൾ. ഭരണകൂടത്തിന്‍റെ അവകാശ നിഷേധത്തിനെതിരെ  പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നത്. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. maoist-poster-appeared-in-Kalpetta-wayanad

എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ അറസ്റ്റില്‍

എം.ഡി.എം.എയും കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  അറസ്റ്റില്‍

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ 0.4 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് മാങ്കാവ് സ്വദേശി കെ. അബ്ദുല്‍ ഫാഹിം (22), 25 ഗ്രാം കഞ്ചാവുമായി കൊയിലാണ്ടി ചെറുവട്ടാട്ട് വീട്ടില്‍ കെ. ശ്രീരാം (25) എന്നിവർ അറസ്റ്റിലായി. പരിശോധനക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്ക്, പ്രിവന്റിവ് ഓഫിസര്‍മാരായ എം.സി. ഷിജു, അബ്ദുല്‍സലിം, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷഫീഖ്, അമല്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

സുൽത്താൻ ബത്തേരിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

സുൽത്താൻ ബത്തേരിയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റിലായി. നായ്ക്കട്ടി മാതമംഗലം ചിറക്കമ്പം സ്വദേശി തയ്യില്‍ അബ്ദുള്ള മുസ്ല്യാര്‍ (55) ആണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിനാണ് കേസിന് ആസ്പദമായ സംഭവം. മോശമായി പെരുമാറുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്‌തെന്ന് കാണിച്ച് പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് പോക്സോ നിയമപ്രകാരം കഴിഞ്ഞ ദിവസം അബ്ദുള്ള മുസ്ല്യാര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ … Read more

ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ

ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ

മാനന്തവാടി: ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ. ഇയാളിൽനിന്ന് അഞ്ചര ലിറ്ററോളം മദ്യം പിടിച്ചെടുത്തു. തിരുനെല്ലി എസ്.ഐ സി.ആർ. അനിൽ കുമാറും സംഘവും തിരുനെല്ലി തെറ്റ് റോഡിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. കാട്ടിക്കുളം പരിസരത്ത് വിൽപ്പനക്കായി കൊണ്ടുവന്ന 5.4 ലിറ്റർ കർണാടക നിർമിത മദ്യവുമായി ഗോത്ര സാരഥി ടാക്സി വാഹന ഡ്രൈവറായ കാട്ടിക്കുളം എടയൂർക്കുന്ന് പുതുക്കുടി പി.പി. സതീശൻ (48) ആണ് പിടിയിലായത്. 180 മില്ലിയുടെ 30 ടെട്രാ പാക്കറ്റുകളാണ് … Read more