മാനന്തവാടി: നഗരസഭ വൈസ് ചെയർമാനെതിരെ അവിശ്വാസത്തിന് എൽ.ഡി.എഫ് നോട്ടീസ്
മാനന്തവാടി: നഗരസഭ വൈസ് ചെയർമാനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി എൽ.ഡി.എഫ്. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യനെതിരെ എൽ.ഡി.എഫിലെ 16 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നൽകി. നഗരസഭയിൽ വൈസ് ചെയർമാന്റെ പ്രവർത്തനങ്ങൾ സ്വജനപക്ഷപാതിത്വത്തോടെയുള്ളതും അഴിമതികൾ നിറഞ്ഞതുമാണെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. നഗരസഭക്ക് കീഴിൽ പയമ്പള്ളിയിലുള്ള ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ നഗരസഭ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി മകന് ഡോക്ടറായി നിയമനം നൽകി. ഇത് സത്യപ്രതിജ്ഞ ലംഘനമാണ്. 2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ വിദ്യാർഥിനികൾക്ക് … Read more