കൽപ്പറ്റ∙ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍. കോട്ടത്തറ വെണ്ണിയോട് കൊളവയലില്‍ മുകേഷ് ആണു ഭാര്യ അനീഷ(35)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീഷ പുലര്‍ച്ചെ മരിച്ചു. 2022ലായിരുന്നു ഇരുവരുടെയും വിവാഹം. കൊലപാതകത്തിനിടയാക്കിയതെന്തെന്നു വ്യക്തമല്ല. കമ്പളക്കാട് പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു.