

കൽപറ്റ: കർണ്ണാടക അതിർത്തിഗ്രാമങ്ങളായ ബൈരക്കുപ്പ, മച്ചൂർ ഭാഗങ്ങളിൽ കേരള – കർണ്ണാടക എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ വടക്കന്മാളം ഭാഗത്ത് വച്ചു സ്വാമി (57) എന്നയാളെ ഒരു കിലോയോളം കഞ്ചാവുമായി കർണ്ണാടക എക്സൈസ് അറസ്റ്റ് ചെയ്തു.
പരിശോധനക്ക് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പക്ടർ സജിത് ചന്ദ്രൻ, എച്ച്.ഡി കോട്ട റേഞ്ച് എക്സൈസ് ഇൻസ്പക്ടർ ഗീത, വയനാട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ സുനിൽ എം കെ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി കെ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.