പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ബത്തേരി ഉപജില്ല കായികമേള മാറ്റിവച്ചു

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ബത്തേരി ഉപജില്ല കായികമേള മാറ്റിവച്ചു

പുൽപള്ളി: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ബത്തേരി ഉപജില്ല കായികമേള മാറ്റിവച്ചു. ഒക്ടോബർ 31, നവംബർ ഒന്ന്, രണ്ട് തീയ്യതികളിലായി മേള പുൽപള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. തിങ്കളാഴ്ച ആരംഭിച്ച കായികമേളയാണ് ഉച്ചയോടെ മാറ്റി വച്ചത്. രാവിലെ മത്സരങ്ങൾ ആരംഭിച്ചെങ്കിലും ഇടക്കിടെ പെയ്ത മഴ മത്സരങ്ങൾ നടത്താൻ പറ്റാത്ത സ്ഥിതിയുണ്ടാക്കി. ചെസ് നമ്പർ അതാത് സ്കൂളുകളിൽ തന്നെ സൂക്ഷിക്കണമെന്നും സംഘാടകർ അറിയിച്ചു.

മയക്കുമരുന്നുമായി പിടിയിൽ

മയക്കുമരുന്നുമായി പിടിയിൽ

കല്‍പറ്റ: കല്‍പറ്റ വെള്ളാരംകുന്ന് ജങ്ഷനിൽ കല്‍പറ്റ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ മയക്കുമരുന്നുമായെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരത്തിങ്കല്‍ വീട് ഷക്കീര്‍ (37) ആണ് അറസ്റ്റിലായത്. ഷക്കീർ ധരിച്ചിരിക്കുന്ന ഷൂവിന്റെ ഉള്ളിലായി ഒളിപ്പിച്ച രണ്ട് ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഇയാളുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ എം.ഡി.എം.എയുമായി പിടിയിൽ

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ എം.ഡി.എം.എയുമായി പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. 30 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി വാവാട് സ്വദേശി വർലാട്ട് വീട്ടിൽ മുഹമ്മദ്‌ ഡാനിഷ് ആണ് അറസ്റ്റിലായത്. കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. പരിശോധനക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ പി.എ. ജോസഫ് നേതൃത്വം നൽകി.

വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചിരാല്‍ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിന്‍ കെ എസ് എന്നിവരാണ് മരിച്ചത്. സഹപാഠിയായ പ്രണവ് രക്ഷപ്പെട്ടു നെന്മേനി ഗോവിന്ദമൂല ചിറയില്‍ ഇന്ന് വൈകീട്ടാണ് സംഭവം. സ്‌കൂള്‍ വിട്ട് ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍  സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ബത്തേരി സര്‍വജന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് … Read more

ജലനിധി പദ്ധതി; പുൽപള്ളി പഞ്ചായത്തിൽ ജലവിതരണം മുടങ്ങിയിട്ട് മാസങ്ങൾ

ജലനിധി പദ്ധതി; പുൽപള്ളി പഞ്ചായത്തിൽ ജലവിതരണം മുടങ്ങിയിട്ട് മാസങ്ങൾ

പുൽപള്ളി: പത്തുമാസത്തിലധികമായിട്ടും പുൽപള്ളി പഞ്ചായത്തിൽ ജലനിധി പദ്ധതിയുടെ ജല വിതരണം ആരംഭിക്കാത്തത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. പയ്യമ്പള്ളി- കാപ്പിസെറ്റ് റോഡ് പ്രവൃത്തിയുടെ ഭാഗമായി നീക്കം ചെയ്ത പൈപ്പുകൾ പുനഃസ്ഥാപിക്കാത്തതാണ് പുൽപള്ളി മേഖലയിലെ ആനപ്പാറ അടക്കമുള്ള പ്രദേശങ്ങളിലേക്ക് വെള്ളമെത്താതിരിക്കാൻ കാരണം. മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ റോഡ് പ്രവൃത്തി ഇനിയും തീർന്നിട്ടില്ല. കാപ്പിസെറ്റ് ഭാഗത്തേക്കുള്ള ജലവിതരണം ഒരു മാസം മുമ്പ് പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, ടൗണിനോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. പൈപ്പ് സ്ഥാപിച്ച് ജലവിതരണം ആരംഭിക്കണമെങ്കിൽ ഇനിയും കാലതാമസം … Read more

അപേക്ഷ ക്ഷണിച്ചു

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ബത്തേരി ഉപജില്ല കായികമേള മാറ്റിവച്ചു

അപേക്ഷ ക്ഷണിച്ചു കൽപറ്റ ∙ പട്ടികജാതി പട്ടിവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന വനം, കൃഷിഭൂമി, പഠനമുറി, ശുചിമുറി, വീട് അറ്റകുറ്റപ്പണി, ഭൂമി എന്നീ പദ്ധതികൾക്കായി പട്ടികജാതി ദുർബല വിഭാഗക്കാരിൽ നിന്നും (വേടൻ, നായാടി, കള്ളാടി, ചക്ലിയൻ, അരുന്ധതിയാർ ജാതിയിൽ പെടുന്നവർ മാത്രം) അപക്ഷേ ക്ഷണിച്ചു. ഗുണഭോക്താക്കൾ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിൽ 31നു മുൻപ് അപേക്ഷ സമർപ്പിക്കണം. വനം, ഭൂമി പദ്ധതികൾക്ക് ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരായിരിക്കണം. മറ്റുള്ള പദ്ധതികൾക്ക് ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കു മുൻഗണന.

കനത്ത മഴ; വാകേരി മേഖലയിൽ വെള്ളം കയറി

കനത്ത മഴ; വാകേരി മേഖലയിൽ വെള്ളം കയറി

കേണിച്ചിറ: വെള്ളിയാഴ്ച വൈകീട്ട് ജില്ലയിലുണ്ടായ ശക്തമായ മഴയിൽ വാകേരി, നെയ്ക്കുപ്പ മേഖലയിൽ വെള്ളം കയറി. വൈകീട്ട് വാകേരി, മണ്ണുണ്ടി, കൂടല്ലൂർ, മൂടക്കൊല്ലി ഭാഗത്തുണ്ടായ ശക്തമായ മഴയിൽ നരസിപുഴ കരകവിഞ്ഞു. കേണിച്ചിറ താഴത്തങ്ങാടി പാലത്തിൽ വെള്ളം കയറി പുൽപള്ളി- കേണിച്ചിറ റൂട്ടിൽ വെള്ളിയാഴ്ച രാത്രി ഗതാഗതം തടസ്സപ്പെട്ടു. പാലക്കുറ്റി പാലത്തിന് സമീപം വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയതോടെ നെയ്ക്കുപ്പ കോളനിയിലെ കുടുംബങ്ങളെ കേണിച്ചിറ പൊലീസ് എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഞാറ്റാടി, കോളേരി, കേണിച്ചിറ താഴത്തങ്ങാടി, നെയ്ക്കുപ്പ … Read more