വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് ഡിസംബറിൽ

വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് ഡിസംബറിൽ

ക​ൽ​പ​റ്റ: കേ​ര​ള​ത്തി​ലെ സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളു​ടെ ഭൂ​പ​ട​ത്തി​ലേ​ക്ക് പു​തി​യൊ​രു ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് കൂ​ടി ഇ​ടം നേ​ടു​ന്നു. പ്ര​ഥ​മ വ​യ​നാ​ട് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റ് (ഡ​ബ്ല്യു.​എ​ൽ.​എ​ഫ്) ഡി​സം​ബ​ർ 29, 30 തീ​യ​തി​ക​ളി​ൽ മാ​ന​ന്ത​വാ​ടി ദ്വാ​ര​ക​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ലോ​ക സാ​ഹി​ത്യ​വും ഇ​ന്ത്യ​ൻ സാ​ഹി​ത്യ​വും മ​ല​യാ​ള​വു​മെ​ല്ലാം ച​ർ​ച്ച​ചെ​യ്യു​ന്ന ര​ണ്ടു ദി​ന​ങ്ങ​ൾ​ക്കാ​ണ് വ​യ​നാ​ട് സാ​ക്ഷ്യം വ​ഹി​ക്കു​ക. പ​രി​പാ​ടി​യു​ടെ ലോ​ഗോ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വി​നോ​ദ് കെ. ​ജോ​സ് ക്യു​റേ​റ്റ​ർ​മാ​രാ​യ ഡോ. ​ജോ​സ​ഫ് കെ. ​ജോ​ബ്, വി.​എ​ച്ച്. നി​ഷാ​ദ് എ​ന്നി​വ​ർ​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം … Read more

കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ ‘വിലസല്‍’; കൈയോടെ പൊക്കി, വയനാട്ടിൽ വിദ്യാര്‍ഥിക്ക് 9000 രൂപ പിഴ

കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ ‘വിലസല്‍’; കൈയോടെ പൊക്കി, വയനാട്ടിൽ വിദ്യാര്‍ഥിക്ക് 9000 രൂപ പിഴ

കല്‍പ്പറ്റ: കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ ഇരുചക്ര വാഹനം പിടികൂടി. വയനാട് ചെറുകാട്ടൂരില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വാഹന ഉടമയായ കോളേജ് വിദ്യാര്‍ഥിക്ക് 9,000 രൂപ പിഴ ചുമത്തി. കാന്തം ഉപയോഗിച്ച് പൂര്‍ണ്ണമായും മടക്കി വെയ്ക്കാനാകുന്ന നമ്പര്‍ പ്ലേറ്റാണ് ബൈക്കില്‍ ഘടിപ്പിച്ചത്. മൂന്ന് ദിവസത്തിനകം പുതിയ നമ്പര്‍ പ്ലേറ്റ് വെച്ചില്ലെങ്കില്‍ വാഹനത്തിന്റെ ആര്‍സി റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന കോളേജ് വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുമെന്ന് … Read more

തുലാവർഷം ശക്തമാകും, ഇന്ന് പരക്കെ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

തുലാവർഷം ശക്തമാകും, ഇന്ന് പരക്കെ മഴ; 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. പതിനൊന്ന് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലർട്ടുള്ളത് മലയോര ജില്ലകളിൽ മഴ കനക്കം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി  മിന്നലിനും സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ … Read more

ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ് ചെക്ക് പോസ്റ്റ്

ലഹരിക്കടത്ത് തടയാൻ അതിർത്തികളിൽ പോലീസ്  ചെക്ക് പോസ്റ്റ്

മാനന്തവാടി: കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്, കർണാടക അതിർത്തികളിൽ കേരള പൊലീസ് ചെക്ക് പോസ്റ്റുകൾ തുടങ്ങി. ബാവാലി, തോൽപ്പെട്ടി, മുത്തങ്ങ, താളൂർ, കോട്ടുർ പാട്ടയവയൽ, കോളിമൂല, ചോലടി, നമ്പ്യാർകുന്ന് എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ ആരംഭിച്ചത്. തോൽപ്പെട്ടിയിൽ കെട്ടിട സൗകര്യം ലഭിക്കത്തതിനാൽ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്തും ബാവലിയിൽ പഞ്ചായത്ത് താൽക്കാലികമായി നൽകിയ കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. തോൽപ്പെട്ടിയിൽ സൗകര്യം ലഭിക്കുന്ന മുറക്ക് ചെക്ക്പോസ്റ്റ് അങ്ങോട്ട് മാറ്റും. ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്. സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ … Read more

തോട്ടം തൊഴിലാളികൾ പണിമുടക്കിലേക്ക് -ഐ.എൻ.ടി.യു.സി

തോട്ടം തൊഴിലാളികൾ പണിമുടക്കിലേക്ക് -ഐ.എൻ.ടി.യു.സി

കൽപറ്റ: സേവന വേതന വ്യവസ്ഥ പുതുക്കി നിശ്ചയിക്കാത്തതിൽ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികൾ പണിമുടക്ക് സമരത്തിന് നിർബന്ധിതരായിരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റും പാന്റേഷൻ ലേബർ കമ്മിറ്റി അംഗവുമായ പി.പി ആലി. തോട്ടം തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥ പുതുക്കി നിശ്ചയിക്കേണ്ട കാലാവധി കഴിഞ്ഞിട്ട് 10 മാസം ആയിട്ടും അതിനുള്ള നടപടി ആരംഭിക്കാൻ മാനേജ്മെന്റുകൾ തയ്യാറാവുന്നില്ല. ഒക്ടോബർ 27ന് നടന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) യോഗത്തിലും കൂലി വർധിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ നീട്ടിക്കൊണ്ടു പോകാനാണ് തോട്ടമുടമകൾ ശ്രമിച്ചത്. നവംബർ 23ന് … Read more

കുരങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

കുരങ്ങുപനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

കൽപറ്റ: കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ചത്ത് കിടക്കുന്നത് കണ്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വാക്സിനേഷന്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു. വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന കോളനികളില്‍ ട്രൈബല്‍ വകുപ്പ് പ്രത്യേക പരിശോധന നടത്തണം, വനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരും വനത്തില്‍ പോകുന്നവരും പ്രത്യേക മുന്‍കരുതലെടുക്കണം, വനം വകുപ്പ് ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം, വനത്തില്‍ … Read more

തോക്ക്, കൂട്, ക്യാമറകൾ ; പക്ഷേ കടുവ കാണാമറയത്ത്

തോക്ക്, കൂട്, ക്യാമറകൾ ;  പക്ഷേ കടുവ കാണാമറയത്ത്

സുൽത്താൻ ബത്തേരി: തോക്ക്, കൂട്, ക്യാമറകളുമായി ഒരു മേഖല മുഴുവൻ കടുവക്കായി തിരച്ചിൽ നടത്തുമ്പോഴും കടുവ കാണാമറയത്ത്. കൂട്ടിൽ കയറാത്ത കടുവയെ മയക്കുവെടി വെക്കുമെന്ന് വനം വകുപ്പ് ആവർത്തിക്കുമ്പോഴും വെടിവെക്കാൻ കടുവയെ കാണുന്നില്ലെന്നതാണ് യാഥാർഥ്യം. സിറിഞ്ച് ഘടിപ്പിച്ച തോക്കുകളുമായി ഒരാഴ്ചയായി കടുവക്കായി പ്രത്യേക സംഘങ്ങൾ ചീരാൽ വില്ലേജിലെ വിവിധ ഭാഗങ്ങളിലൂടെ റോന്ത് ചുറ്റുന്നത്. മൂന്ന് കൂടുകളും 20ലേറെ കാമറകളും കടുവയെ കാത്തിരിക്കുകയാണ്. സന്ധ്യ മയങ്ങുന്നതോടെ ചീരാൽ വില്ലേജിലെ വിവിധ ഭാഗങ്ങളിൽ എത്തുന്ന കടുവ നേരം വെളുക്കുമ്പോൾ തിരിച്ചു … Read more

വിദ്യാർഥിനികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ

വിദ്യാർഥിനികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ

കൽപറ്റ: എൻ.എം.എസ്.എം ഗവ. കോളജിന് സമീപം വിജനമായ സ്ഥലത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനികളെ ശല്യം ചെയ്ത യുവാക്കൾ പിടിയിൽ. കോഴിക്കോട് മുണ്ടക്കൽ സ്വദേശികളായ പൂവാട്ട് പറമ്പിൽ ജിതിൻ (24), അരിഞ്ഞാടികയിൽ അനന്ദു (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കൾ പിന്തുടർന്നും തടഞ്ഞു നിർത്തിയും മുഖത്തു തോണ്ടിയും മറ്റും ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് വിദ്യാർഥിനികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൽപറ്റ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ. സിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ബിജു ആന്റണിയും … Read more