കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി

Spread the News
കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി

സുൽത്താൻബത്തേരി : കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡം മറവുചെയ്ത കുഴി മാന്തിത്തുറക്കാൻ വീണ്ടും കടുവയെത്തി. വടക്കനാട് പണയമ്പത്താണ് സംഭവം. ചൊവ്വാഴ്ച വൈകീട്ട് 4.30- ഓടെയാണ് പുത്തൻപുര ഭാസ്കരന്റെ വയലിൽ കെട്ടിയ 6മാസം ഗർഭിണിയായ പശുവിനെ കടുവ കൊന്നത്.

സമീപത്തെ കമുകിൻതോട്ടത്തിൽ അടയ്ക്ക പെറുക്കാനെത്തിയവരാണ് പശുവിനെ കടുവ ആക്രമിക്കുന്നത് കണ്ടത്. ഇവർ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ സംഘടിച്ച് സ്ഥലത്തെത്തിയപ്പോഴേക്കും കടുവ ഇവിടെനിന്നും മാറിയിരുന്നു. വനപാലകരുടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ പശുവിന്റെ ജഡം സമീപത്തെ തോട്ടത്തിൽ കുഴിച്ചിട്ടിരുന്നു. ബുധനാഴ്ച രാവിലെ 6.30 -ഓടെ ഭാസ്കരൻ തോട്ടത്തിലെത്തിയപ്പോഴാണ് പശുവിനെ കുഴിച്ചിട്ടിടത്ത് കടുവ വന്ന് കിടക്കുന്നത് കണ്ടത്. പശുവിനെ സംസ്കരിച്ച കുഴി കടുവ മാന്തിത്തുറക്കാൻ ശ്രമിച്ചതിന്റെ അടയാളങ്ങളുമുണ്ട്. പ്രദേശത്ത് വീണ്ടും കടുവയിറങ്ങിയതോടെ നാട്ടുകാരെല്ലാം വലിയ ഭീതിയിലാണ്. എത്രയുംപെട്ടന്ന് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave a Comment