സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് 935 ഗ്രാം കഞ്ചാവുമായി യുവാവിനെ നൂൽപുഴ പൊലീസ് പിടികൂടി. ചൂരൽമല സ്വദേശി സ്രാമ്പിക്കൽ മുഹമ്മദ് ഫയസിനെ (20) ആണ് എസ്.ഐ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഗൂഡല്ലൂർ-സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ബസിൽ മൂക്കുത്തിക്കുന്നിൽ വെച്ചാണ് പൊലീസ് ബസിൽ പരിശോധനനടത്തിയത്. ഇത് സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.