വയനാട് മാർക്കറ്റ് – 28 September 2023
കുരുമുളക് 59,000 വയനാടൻ 60,000 കാപ്പിപ്പരിപ്പ് 23,800 ഉണ്ടക്കാപ്പി 13,800 ബാഗ് (54 കിലോ)-7450 റബ്ബർ 13,000 ഇഞ്ചി 9000 ചേന 2400 നേന്ത്രക്കായ 2700
കുരുമുളക് 59,000 വയനാടൻ 60,000 കാപ്പിപ്പരിപ്പ് 23,800 ഉണ്ടക്കാപ്പി 13,800 ബാഗ് (54 കിലോ)-7450 റബ്ബർ 13,000 ഇഞ്ചി 9000 ചേന 2400 നേന്ത്രക്കായ 2700
കൽപ്പറ്റ∙ ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍. കോട്ടത്തറ വെണ്ണിയോട് കൊളവയലില്‍ മുകേഷ് ആണു ഭാര്യ അനീഷ(35)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീഷ പുലര്‍ച്ചെ മരിച്ചു. 2022ലായിരുന്നു ഇരുവരുടെയും വിവാഹം. കൊലപാതകത്തിനിടയാക്കിയതെന്തെന്നു വ്യക്തമല്ല. കമ്പളക്കാട് പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു.
മാനന്തവാടി: മലയോര ഹൈവേ നിർമാണം വേഗത കുറഞ്ഞതോടെ മാനന്തവാടി തലപ്പുഴ ബോയ്സ് ടൗണിലൂടെയുള്ള യാത്ര ദുരിതമായി. റോഡിൽ പരക്കേ ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴ തുടങ്ങിയതോടെ കുഴികളിൽ വെള്ളംനിറഞ്ഞ് വാഹനങ്ങൾ കടന്നുപോകുമ്പോൾ ചളി തെറിക്കുന്നത് പതിവാണ്. ഇതുമൂലം കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഗാന്ധിപാർക്ക് മുതൽ കണിയാരം വരെയാണ് കൂടുതലായും കുഴികളുള്ളത്. തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തി പൂർത്തീകരിക്കാൻ ഏഴു മാസമേ ബാക്കിയുള്ളൂ. ഇതുവരെ ഇരുപത്തിയഞ്ച് … Read more
കേണിച്ചിറ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പുൽപള്ളി വടാനക്കവലയിലെ തുളസിരാജനെ (50) ആണ് എസ്.ഐ ടി.കെ. ഉമ്മറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. https://nacosfashions.com/nacos-men-multi-color-checked-pure-cotton-casual-shirt/
പുൽപള്ളി: ഇരുളത്തുനിന്ന് കോളേരിയിലേക്കുള്ള റോഡും പാലങ്ങളും തകർന്നതോടെ ബസ് ഗതാഗതം നിലച്ചു. ഏഴ് ബസുകൾ സർവിസ് നടത്തിയിരുന്ന റൂട്ടിലാണ് അധികൃതരുടെ അനാസ്ഥ കാരണം പ്രദേശത്തുകാർ ദുരിതത്തിലായത്. ഇരുളം മേഖലയിൽനിന്ന് നിരവധി വിദ്യാർഥികൾ കോളേരി അടക്കമുള്ള സ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കുന്നുണ്ട്. കിലോമീറ്ററുകൾ നടന്നുപോകേണ്ട അവസ്ഥയാണ് ഇവർക്ക്. അങ്ങാടിശ്ശേരി, വളാഞ്ചേരി, പരപ്പനങ്ങാടി ഭാഗങ്ങളിലെ ആളുകൾക്ക് എളുപ്പത്തിൽ കോളേരിയുമായി ബന്ധപ്പെടാനുള്ള പാതയാണിത്. ഈ റോഡിലെ രണ്ടു പാലങ്ങളും അപകടാവസ്ഥയിലാണ്. കോളേരിക്കടുത്തുള്ള പാലം പുതുക്കിപ്പണിയാൻ ചില പദ്ധതികൾ വിഭാവനം ചെയ്തിരുന്നെങ്കിലും നടന്നില്ല. ജനപ്രതിനിധികളുടെ … Read more
വയനാട്: കുരങ്ങൻ ചുരത്തിൽ നിന്നും കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ഐഫോൺ വിനോദ സഞ്ചാരിക്ക് എടുത്ത് നൽകി അഗ്നിശമന സേന. വയനാട് ചുരത്തിലാണ് സംഭവം. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 രൂപ വിലമതിക്കുന്ന ഐഫോൺ 12 പ്രോ ആണ് കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. വ്യൂ പോയിന്റിൽ നിന്ന് കാഴ്ചകൾ കാണവെയാണ് സംഭവം. ജാസിം ഫോൺ ജീപ്പിൽ വെച്ചിട്ട് പുറത്തേക്കിറങ്ങി. ഇതിനിടെ വാഹനത്തിൽ നിന്നും ഫോൺ എടുത്ത കുരങ്ങൻ വ്യൂ പോയിന്റിന്റെ ഭാഗത്ത് നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ അഗ്നിരക്ഷാ … Read more
സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വീണ്ടും ലോൺ ആപ് ആത്മഹത്യ. ലോൺ ആപ് വായ്പത്തട്ടിപ്പിനിരയായ ലോട്ടറി വിൽപനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരിമുള ചിറകോണത്ത് അജയരാജിനെയാണ് (46) സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ലോൺ ആപ് ഭീഷണിയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ആപ് വഴി അജയരാജ് 5000 രൂപ കടമെടുത്തിരുന്നു. ആപ്പുമായി ബന്ധപ്പെട്ട ഫോൺ നമ്പർ ചാറ്റിന്റെ സ്ക്രീൻഷോട്ടിൽ ഇത് കാണുന്നുമുണ്ട്. അജയരാജിന്റെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അജയരാജിന്റെയും കുടുംബാംഗങ്ങളുടെയും മോർഫ് ചെയ്ത … Read more
മേപ്പാടി: ഫീസ് അടച്ച് നാലു മാസമായിട്ടും മേപ്പാടിയിലെ ഓട്ടോറിക്ഷകൾക്ക് പുതുക്കിയ പെർമിറ്റ് രേഖകൾ നൽകിയില്ലെന്ന് ആക്ഷേപം. മേയ് മാസത്തിൽ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായാണ് കാലാവധി കഴിഞ്ഞ ഓട്ടോ പെർമിറ്റുകൾ പുതുക്കി നൽകാൻ തീരുമാനിച്ചത്. അതുപ്രകാരം ക്യാമ്പ് സംഘടിപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കി. 160 രൂപ ഫീസും അടച്ച് നാലുമാസമായിട്ടും ഒരു രേഖയും പഞ്ചായത്ത് അധികൃതർ നൽകിയില്ലെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ പരാതി. പെർമിറ്റില്ലാത്ത നിരവധി വാഹനങ്ങൾ ടൗണിൽ സർവിസ് നടത്തുന്നുണ്ട്. അതു തടയാനും ഇതുമൂലം കഴിയുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. ലാമിനേറ്റ് … Read more