എൽ.ഡി.എഫ്. ഒപ്പുശേഖരണം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

Spread the News
എൽ.ഡി.എഫ്. ഒപ്പുശേഖരണം സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കുന്നമ്പറ്റ : പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകുന്നതിനായുള്ള ഒപ്പുശേഖരണത്തിന്റെ മേപ്പാടി പഞ്ചായത്തുതല ഉദ്ഘാടനം കുന്നമ്പറ്റയിൽ നടന്നു. എൽ.ഡി.എഫ്. ജില്ലാ കൺവീനർ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം യു.എ. അജ്മൽ സാജിദ് അധ്യക്ഷനായി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാർവതിയുടെ ഭർത്താവ് പരശുരാമനിൽനിന്ന് ആദ്യ ഒപ്പ് ശേഖരിച്ചു. വി.പി. ശങ്കരൻ നമ്പ്യാർ, കെ. വിനോദ്, കെ. രമേശൻ, പ്രേമലതാ അജയകുമാർ, പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Leave a Comment