മാനന്തവാടിയിൽ അരക്കോടി രൂപ കുഴൽപണം പിടിച്ചു

മാനന്തവാടിയിൽ  അരക്കോടി രൂപ കുഴൽപണം പിടിച്ചു

മാനന്തവാടി: തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയിൽനിന്ന് അരക്കോടി രൂപ കുഴൽപണം പിടിച്ചു. മധുര സൗത്ത് മാസി സ്ട്രീറ്റിൽ പൂക്കാറ ലൈനിൽ ദക്ഷിണാമൂർത്തിയുടെ മകൻ വിജയ്ഭാരതി (40) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് സ൪ക്കിൾ പാർട്ടിയു൦ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയു൦ ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന PY 05 F 6348 എസ്.എ.എം ബസിലെ … Read more

ഒക്ടോബര്‍ 8 വരെ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

ഒക്ടോബര്‍ 8 വരെ  സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകീട്ട് മൂന്നിന് മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ എട്ട് വരെ വനം വകുപ്പ് വിപുലമായ പരിപാടികള്‍ നടത്തും. ഈ കാലയളവില്‍ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും പ്രവേശനം സൗജന്യമായിരിക്കും.വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഔഷധസസ്യങ്ങള്‍ നടുന്നതിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷനാവും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സൈക്കിള്‍ … Read more

തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

മാനന്തവാടി: തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബി. ബിൽജിത്തും സംഘവും തോൽപ്പെട്ടി ചെക്ക് പോസ്റ്റ് അംഗങ്ങളും സംയുക്തമായി നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി കുമ്മട്ടി വീട്ടിൽ കെ. അബഷർ (24), കണ്ണൂർ മാട്ടൂൽ സ്വദേശി ബി.സി. ഹൗസിൽ ബിഷർ ഷുഹൈബ് (22) എന്നിവർ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്നുമാണ് 3.6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. പത്തു … Read more

റേഷന്‍ വിതരണം: അനര്‍ഹരെ പുറത്താക്കാൻ ‘ഓപറേഷന്‍ യെല്ലോ’ തുടങ്ങി

റേഷന്‍ വിതരണം: അനര്‍ഹരെ പുറത്താക്കാൻ ‘ഓപറേഷന്‍ യെല്ലോ’ തുടങ്ങി

കൽപറ്റ: അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച ‘ഓപറേഷന്‍ യെല്ലോ’ പദ്ധതി ജില്ലയില്‍ തുടങ്ങി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ ഭാഗമായി, പൊതുവിതരണ വകുപ്പിന്‍റെ മൊബൈല്‍ (9188527301), ടോള്‍ ഫ്രീ (1967) നമ്പറുകളിലും ജില്ല സപ്ലൈ ഓഫിസ് നമ്പറിലും (04936 202273) അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ … Read more

ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ

ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ

മാനന്തവാടി: ഗോത്ര സാരഥി വാഹനത്തിൽ കർണാടക മദ്യം കടത്തിയ ഡ്രൈവർ പിടിയിൽ. ഇയാളിൽനിന്ന് അഞ്ചര ലിറ്ററോളം മദ്യം പിടിച്ചെടുത്തു. തിരുനെല്ലി എസ്.ഐ സി.ആർ. അനിൽ കുമാറും സംഘവും തിരുനെല്ലി തെറ്റ് റോഡിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. കാട്ടിക്കുളം പരിസരത്ത് വിൽപ്പനക്കായി കൊണ്ടുവന്ന 5.4 ലിറ്റർ കർണാടക നിർമിത മദ്യവുമായി ഗോത്ര സാരഥി ടാക്സി വാഹന ഡ്രൈവറായ കാട്ടിക്കുളം എടയൂർക്കുന്ന് പുതുക്കുടി പി.പി. സതീശൻ (48) ആണ് പിടിയിലായത്. 180 മില്ലിയുടെ 30 ടെട്രാ പാക്കറ്റുകളാണ് … Read more

മാനന്തവാടി നഗരസഭയിൽ വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ് ക്യാമ്പ് നാളെ മുതൽ

മാനന്തവാടി നഗരസഭയിൽ വളർത്തുനായ്ക്കൾക്ക് കുത്തിവെപ്പ് ക്യാമ്പ് നാളെ മുതൽ

മാനന്തവാടി: നഗരസഭയിൽ വളർത്ത് നായ്ക്കൾക്കുള്ള കുത്തിവെപ്പും ലൈസൻസ് നൽകലും തെരുവ് പട്ടികളെ വന്ധീകരിക്കൽ പരിപാടിയും 22 മുതൽ 29 വരെ നടക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. തെരുവ് പട്ടികളെ വന്ധീകരണത്തിന് ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റും. സന്നദ്ധ സേനക്ക് താല്പര്യമുള്ളവർ നഗരസഭയുമായി ബന്ധപ്പെടണമെന്നും നഗരസഭ അധികൃതർ അറിയിച്ചു. 22ന് പിലാക്കാവ്, കല്ലിയോട്ട് ജങ്ഷൻ, 23ന് കോട്ടകുന്ന് ഗ്രൗണ്ട്, വിൻസെന്റ് ഗിരി, 24ന് ഒണ്ടയങ്ങാടി, ചെറൂർ 26ന് കുറുക്കൻമൂല, ചാലിഗദ്ധ, പയ്യംമ്പള്ളി, 27ന് കൊയിലേരി, വള്ളിയൂർക്കാവ്, 28 ന് … Read more