പുൽപള്ളിയിലെ റിസോർട്ടിൽ ലഹരിപാർട്ടി; യുവാക്കൾ പിടിയിൽ

പുൽപള്ളിയിലെ റിസോർട്ടിൽ ലഹരിപാർട്ടി; യുവാക്കൾ പിടിയിൽ

പുൽപള്ളി: പുൽപള്ളിയിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് ലഹരി പാർട്ടി നടത്തിയ ഒമ്പത് യുവാക്കൾ പൊലീസ് പിടിയിലായി. ഇവരിൽനിന്ന് 2.42 ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. വടകര കോട്ടപ്പള്ളി സ്വദേശികളായ പയിങ്ങാട്ട് ബിവിന്‍ (32), കിഴക്കേച്ചാലില്‍ നിധീഷ് (27), മാളികത്താഴെ വീട്ടില്‍ മിഥുന്‍ (29), പുത്തന്‍കോയിലോത്ത് വിഷ്ണു (27), വാനക്കണ്ടിപ്പൊയില്‍ അക്ഷയ് (26), വള്ളിയാട് വിഷ്ണു (26), വരവുകണ്ടിയില്‍ സംഗീത് (29), വള്ളിയാട് ജിതിന്‍ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്. ഇവരെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. … Read more

റൂട്ട് മാറിയോടിയതിന് സ്വകാര്യ ബസുകൾക്ക് പിഴ

റൂട്ട് മാറിയോടിയതിന് സ്വകാര്യ ബസുകൾക്ക് പിഴ

വൈത്തിരി: റൂട്ട് മാറിയോടിയതിന് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ ജില്ലയിലെ സ്വകാര്യ ദീർഘദൂര ബസുകൾക്കു കനത്ത പിഴ ചുമത്തി. ദേശസാൽകൃത മേഖലയായ കോഴിക്കോട്-വയനാട് റൂട്ടിൽ ഫെയർ സ്റ്റേജ് അനുസരിച്ചു പൂക്കോട് തടാകം വഴിയും കൽപറ്റ ഗവ. കോളജ് വഴിയുമാണ് സ്വകാര്യ ബസുകൾ സർവിസ് നടത്തേണ്ടത്. ഈ പ്രദേശങ്ങളിലെ റോഡുകൾ ബസുകൾക്ക് ഓടാൻ പറ്റാത്തവിധം ദുഷ്കരമാണ്. പൂക്കോട് തടാകത്തിനടുത്തുള്ള പാർക്കിങ് ഏരിയയുടെ സമീപത്ത് റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതിരിക്കാൻ, സുരക്ഷവേലി ഇരുവശത്തും റോഡിനോട് ചേർത്ത് നിർമിച്ചതിനാൽ രണ്ടു വലിയ വാഹനങ്ങൾ ഇരുദിശകളിൽ … Read more

കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ് പിടിയിൽ

മീനങ്ങാടി: മീനങ്ങാടി 54ൽ കഞ്ചാവുമായി യുവാവ് പിടിയിൽ. 15.61 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കാരച്ചാൽ തെച്ചുവട്ടപ്പാറ ഹൗസിൽ അഭിജിത്ത് (29) ആണ് അറസ്റ്റിലായത്.

സൂചി കുത്തിയ പാടുകള്‍, മുറിച്ച് വച്ചാല്‍ കറുപ്പും ചുവപ്പും നിറങ്ങള്‍; ഗുഡ്‌സ് വാഹനങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നവരിൽ നിന്ന് ആപ്പിള്‍ വാങ്ങി കഴിച്ചവര്‍ക്ക് വയറുവേദന, ആശങ്ക !

സൂചി കുത്തിയ പാടുകള്‍, മുറിച്ച് വച്ചാല്‍ കറുപ്പും ചുവപ്പും നിറങ്ങള്‍; ഗുഡ്‌സ് വാഹനങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നവരിൽ നിന്ന്   ആപ്പിള്‍ വാങ്ങി കഴിച്ചവര്‍ക്ക് വയറുവേദന, ആശങ്ക !

വയനാട് പുല്‍പ്പള്ളിയില്‍ ആപ്പിള്‍ കഴിച്ചവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടി. സംഭവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പി ഡി സജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഗുഡ്‌സ് വാഹനങ്ങളില്‍ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമെത്തിച്ച് വില്‍പ്പന നടത്തിയ ആപ്പിള്‍ കഴിച്ചവരാണ് വയറുവേദന, തലവേദന തുടങ്ങിയവ മൂലം ചികിത്സ തേടിയത്. ആലത്തൂര്‍ ഭാഗത്ത് വീട്ടമ്മമാരും വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഹര്‍ത്താന്‍ തലേന്ന് വാങ്ങിയ ആപ്പിള്‍ മക്കള്‍ക്ക് നല്‍കാനായി … Read more

ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ആശ്വാസമായി വയനാട്ടിലും സൈനിക കാന്റീൻ തുറക്കുന്നു

ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ആശ്വാസമായി വയനാട്ടിലും സൈനിക കാന്റീൻ തുറക്കുന്നു

കൽപറ്റ: വയനാട് ജില്ലയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ആശ്വാസമായി കൽപറ്റയിൽ സൈനിക കാന്റീൻ (സി.എസ്.ഡി) തുറക്കുന്നു. ഒക്ടോബർ ആറിന് കാന്റീൻ പ്രവർത്തനം ആരംഭിക്കും. സൈന്യത്തിന് കീഴിലുള്ള ഏതെങ്കിലും ഓർഗനൈസേഷനാണ് കാന്റീൻ നടത്താൻ അനുമതി. അതിനാൽ എന്‍.സി.സി 5 കേരള ബറ്റാലിയനാണ് ജില്ലയിൽ കാന്റീൻ ചുമതല. കൽപറ്റ ബൈപാസിലെ വാടകക്കെട്ടിടത്തിലാണ് കാൻറീൻ പ്രവർത്തനമാരംഭിക്കുക. നിരവധി വർഷങ്ങളായുള്ള വിമുക്ത ഭടന്മാരുടെ ആവശ്യമാണ് ഇപ്പോൾ പൂവണിയുന്നത്. സൈനികർ, വിമുക്തഭടന്മാർ, വിമുക്തഭട ആശ്രിതർ, എൻ.സി.സി ഉദ്യോഗസ്ഥർ എന്നിവർക്ക് സി.എസ്.ഡിയുടെ … Read more

റേഷന്‍ വിതരണം: അനര്‍ഹരെ പുറത്താക്കാൻ ‘ഓപറേഷന്‍ യെല്ലോ’ തുടങ്ങി

റേഷന്‍ വിതരണം: അനര്‍ഹരെ പുറത്താക്കാൻ ‘ഓപറേഷന്‍ യെല്ലോ’ തുടങ്ങി

കൽപറ്റ: അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച ‘ഓപറേഷന്‍ യെല്ലോ’ പദ്ധതി ജില്ലയില്‍ തുടങ്ങി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ്. പദ്ധതിയുടെ ഭാഗമായി, പൊതുവിതരണ വകുപ്പിന്‍റെ മൊബൈല്‍ (9188527301), ടോള്‍ ഫ്രീ (1967) നമ്പറുകളിലും ജില്ല സപ്ലൈ ഓഫിസ് നമ്പറിലും (04936 202273) അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ … Read more

വയനാട്ടിൽ യുവതിയടക്കം മലപ്പുറം സ്വദേശികളായ കഞ്ചാവ് വില്‍പ്പന സംഘത്തെ തടഞ്ഞ് പോലീസിൽ ഏല്‍പ്പിച്ച്‌ നാട്ടുകാര്‍

വയനാട്ടിൽ യുവതിയടക്കം  മലപ്പുറം സ്വദേശികളായ  കഞ്ചാവ് വില്‍പ്പന സംഘത്തെ തടഞ്ഞ് പോലീസിൽ  ഏല്‍പ്പിച്ച്‌ നാട്ടുകാര്‍

കല്‍പ്പറ്റ (വയനാട്) : വയനാട്ടില്‍ യുവതിയുള്‍പ്പെട്ട ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. പനമരം ചങ്ങാടക്കടവിലാണ് സംഭവം. ഈ ഭാഗത്ത് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ സംഘത്തില്‍ നിന്ന് ചെറുപൊതികളിലാക്കിയ നിലയില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തു. സംഘം സഞ്ചരിച്ച കാറില്‍ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം … Read more

പരാതിക്കാരനായ വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി

പരാതിക്കാരനായ വിദ്യാർഥിയെ പൊലീസ് മർദിച്ചെന്ന് പരാതി

കൽപറ്റ: ഡബ്ല്യു.എം.ഒ കോളജ് കാമ്പസിനു പുറത്ത് കഴിഞ്ഞ ദിവസം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ചികിത്സതേടാൻ സമ്മതിക്കാതെ പൊലീസ് പിടിച്ചുകൊണ്ടുപോയി മർദിച്ചതായി പരാതി. പനമരം സ്വദേശി മുഹമ്മദ്‌ റാഷിദും മറ്റു രണ്ടു വിദ്യാർഥികളും പരിക്കേറ്റ് കൈനാട്ടി ഗവ. ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി പരിസരത്തു നിന്ന് കൽപറ്റ പൊലീസ് കൊണ്ടുപോയതായാണ് ആരോപണം. സർക്കിൾ ഇൻസ്പെക്ടർ അസഭ്യം പറയുകയും ലാത്തികൊണ്ടു അടിക്കുകയും ചെയ്തതായി വിദ്യാർഥികൾ ആരോപിച്ചു. പിന്നീട് റാഷിദിന്‍റെ മാതാവ് സ്റ്റേഷനിൽ എത്തി മണിക്കൂറുകൾക്ക് ശേഷം രാത്രി 10 … Read more