കടുവപ്പേടിക്ക് താൽക്കാലികാശ്വാസം; പനവല്ലിയിൽ കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു
മാനന്തവാടി: പ്രദേശത്തുകാരുടെ കടുവപ്പേടിക്ക് താൽക്കാലികാശ്വാസം. പനവല്ലിയിൽ കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണമുണ്ടായ ആദണ്ടയിലാണ് കൂടുസ്ഥാപിച്ചത്. കാപ്പിത്തോട്ടത്തിൽനിന്ന് അൽപം മാറി സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് കൂട് സ്ഥാപിച്ചത്. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, റേഞ്ച് ഓഫിസർമാരായ കെ. രാകേഷ്, ആഷിഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ അബ്ദുൽ ഗഫൂർ, ജയേഷ് ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലാണ് വനപാലകർ കൂട് … Read more