വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചിരാല്‍ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിന്‍ കെ എസ് എന്നിവരാണ് മരിച്ചത്. സഹപാഠിയായ പ്രണവ് രക്ഷപ്പെട്ടു നെന്മേനി ഗോവിന്ദമൂല ചിറയില്‍ ഇന്ന് വൈകീട്ടാണ് സംഭവം. സ്‌കൂള്‍ വിട്ട് ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍  സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ബത്തേരി സര്‍വജന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് … Read more

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു കൽപറ്റ ∙ പട്ടികജാതി പട്ടിവർഗ വികസന കോർപറേഷൻ നടപ്പിലാക്കുന്ന വനം, കൃഷിഭൂമി, പഠനമുറി, ശുചിമുറി, വീട് അറ്റകുറ്റപ്പണി, ഭൂമി എന്നീ പദ്ധതികൾക്കായി പട്ടികജാതി ദുർബല വിഭാഗക്കാരിൽ നിന്നും (വേടൻ, നായാടി, കള്ളാടി, ചക്ലിയൻ, അരുന്ധതിയാർ ജാതിയിൽ പെടുന്നവർ മാത്രം) അപക്ഷേ ക്ഷണിച്ചു. ഗുണഭോക്താക്കൾ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിൽ 31നു മുൻപ് അപേക്ഷ സമർപ്പിക്കണം. വനം, ഭൂമി പദ്ധതികൾക്ക് ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരായിരിക്കണം. മറ്റുള്ള പദ്ധതികൾക്ക് ഗ്രാമസഭാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കു മുൻഗണന.

വയനാട്ടിലെ ഈ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട്ടിലെ ഈ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ചീരാലിലെ കടുവ പ്രശ്നവുമായി ബന്ധപ്പെട്ട് ചീരാൽ വില്ലേജിലെ മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ ഊർജ്ജിത ശ്രമം ആരംഭിച്ചു. മയക്കുവെടി വെച്ച്‌ പിടികൂടാൻ ആർആർടി സംഘം പ്രദേശത്ത്‌ വ്യാപക തിരച്ചിൽ നടത്തുകയാണ്‌. അതിനിടെ പ്രദേശത്ത്‌ വീണ്ടും കടുവയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചു. മൂന്നാഴ്ചയായി തുടരുകയാണ്‌ ചീരാലിലെ കടുവാ ഭീതി. ഇതിനിടെ കൊല്ലപ്പെട്ടത്‌ എട്ട്‌ വളർത്തുമൃഗങ്ങൾ. പരിക്കേറ്റവ നിരവധി. ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക്‌ പിന്നാലെ … Read more

കൃഷി ഓഫിസുകളിൽ ഇന്റേൺഷിപ്

അപേക്ഷ ക്ഷണിച്ചു

കൃഷി ഇന്റേൺഷിപ് കൽപറ്റ ∙ പടിഞ്ഞാറത്തറ, കൽപറ്റ, വെങ്ങപ്പള്ളി, തരിയോട് കൃഷി ഓഫിസുകളിലും കൽപറ്റ കൃഷി അസി. ഡയറക്ടർ ഓഫിസിലും ഇന്റേൺഷിപ് ചെയ്യുന്നതിന് അവസരം. വിഎച്ച്എസ്ഇ (കൃഷി) ബന്ധപ്പെട്ട ഏതെങ്കിലും കോഴ്സ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 2023 മാർച്ച് വരെ പ്രതിമാസം 2500 രൂപ നിരക്കിലാണ് ഇന്റേൺഷിപ് പ്രദേശവാസികൾക്കു മുൻഗണന. 17നു മുൻപ് അപേക്ഷിക്കണം. 04936 207544.

വയനാട്ടിൽ പുള്ളിപ്പുലി കിണറ്റിൽ വീണു

വയനാട്ടിൽ പുള്ളിപ്പുലി കിണറ്റിൽ വീണു

കല്‍പ്പറ്റ: വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു. തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്.വനപാലകരെത്തി പുലിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. രാവിലെ ആറരയോടെ വീട്ടില്‍ വെള്ളം കയറാത്തതിനെ തുടര്‍ന്ന് കിണറ്റില്‍ വന്നു നോക്കിയപ്പോഴാണ് പുലി കിണറ്റിലകപ്പെട്ടത് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. മോട്ടോറിന്റെ പൈപ്പെല്ലാം പുലി കടിച്ചു മുറിച്ചു കളഞ്ഞു. ഇന്നലെ രാത്രിയോടെ പുലി കിണറ്റില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബത്തേരിയില്‍ … Read more

സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു

സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അല്‍പ്പം മുന്‍പായിരുന്നു മരണം വിദേശ യാത്ര റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ കോടിയേരിയെ കാണാനെത്തുമെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്ക പരന്നത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ശനിയാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തിയിട്ടുണ്ട്

പ്രഭാതസവാരി നടത്തുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് നഗരസഭാ ജീവനക്കാരൻ മരിച്ചു

മുട്ടില്‍: മുട്ടില്‍ വാരിയാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. ബത്തേരി നഗരസഭയിലെ ജീവനക്കാരനും, കാക്കവയല്‍ കൈപ്പാടംകുന്ന്‌ കൊട്ടോട്ടി പറമ്പില്‍ ശ്രീധരന്റേയും, കുഞ്ഞു ലക്ഷ്മിയുടേയും മകനുമായ  പ്രവീണ്‍ (33) ആണ് മരിച്ചത്. പ്രവീണ്‍ പ്രഭാതസവാരി നടത്തുന്നതിനിടെയായിരുന്നു അപകടം. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പ്രവീണിനെ തട്ടിയ ശേഷം റോഡരികിലെ മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ പ്രവീണിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. അശ്വതിയാണ് … Read more