വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Spread the News
വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചിരാല്‍ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിന്‍ കെ എസ് എന്നിവരാണ് മരിച്ചത്. സഹപാഠിയായ പ്രണവ് രക്ഷപ്പെട്ടു

നെന്മേനി ഗോവിന്ദമൂല ചിറയില്‍ ഇന്ന് വൈകീട്ടാണ് സംഭവം. സ്‌കൂള്‍ വിട്ട് ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍  സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ബത്തേരി സര്‍വജന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഇരുവരും.

Leave a Comment