കനത്ത മഴ; വാകേരി മേഖലയിൽ വെള്ളം കയറി
കേണിച്ചിറ: വെള്ളിയാഴ്ച വൈകീട്ട് ജില്ലയിലുണ്ടായ ശക്തമായ മഴയിൽ വാകേരി, നെയ്ക്കുപ്പ മേഖലയിൽ വെള്ളം കയറി. വൈകീട്ട് വാകേരി, മണ്ണുണ്ടി, കൂടല്ലൂർ, മൂടക്കൊല്ലി ഭാഗത്തുണ്ടായ ശക്തമായ മഴയിൽ നരസിപുഴ കരകവിഞ്ഞു. കേണിച്ചിറ താഴത്തങ്ങാടി പാലത്തിൽ വെള്ളം കയറി പുൽപള്ളി- കേണിച്ചിറ റൂട്ടിൽ വെള്ളിയാഴ്ച രാത്രി ഗതാഗതം തടസ്സപ്പെട്ടു. പാലക്കുറ്റി പാലത്തിന് സമീപം വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയതോടെ നെയ്ക്കുപ്പ കോളനിയിലെ കുടുംബങ്ങളെ കേണിച്ചിറ പൊലീസ് എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഞാറ്റാടി, കോളേരി, കേണിച്ചിറ താഴത്തങ്ങാടി, നെയ്ക്കുപ്പ … Read more