കല്പറ്റ: കല്പറ്റ വെള്ളാരംകുന്ന് ജങ്ഷനിൽ കല്പറ്റ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ കാറില്‍ മയക്കുമരുന്നുമായെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരത്തിങ്കല്‍ വീട് ഷക്കീര്‍ (37) ആണ് അറസ്റ്റിലായത്. ഷക്കീർ ധരിച്ചിരിക്കുന്ന ഷൂവിന്റെ ഉള്ളിലായി ഒളിപ്പിച്ച രണ്ട് ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ഇയാളുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.