

പുൽപള്ളി: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ബത്തേരി ഉപജില്ല കായികമേള മാറ്റിവച്ചു. ഒക്ടോബർ 31, നവംബർ ഒന്ന്, രണ്ട് തീയ്യതികളിലായി മേള പുൽപള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. തിങ്കളാഴ്ച ആരംഭിച്ച കായികമേളയാണ് ഉച്ചയോടെ മാറ്റി വച്ചത്. രാവിലെ മത്സരങ്ങൾ ആരംഭിച്ചെങ്കിലും ഇടക്കിടെ പെയ്ത മഴ മത്സരങ്ങൾ നടത്താൻ പറ്റാത്ത സ്ഥിതിയുണ്ടാക്കി. ചെസ് നമ്പർ അതാത് സ്കൂളുകളിൽ തന്നെ സൂക്ഷിക്കണമെന്നും സംഘാടകർ അറിയിച്ചു.