ശ്മ​ശാ​ന​ത്തി​ൽ എ​രി​ഞ്ഞ​ട​ങ്ങി​യ​ത് 54 മൃ​ത​ശ​രീ​ര​ങ്ങ​ൾ

ശ്മ​ശാ​ന​ത്തി​ൽ എ​രി​ഞ്ഞ​ട​ങ്ങി​യ​ത് 54 മൃ​ത​ശ​രീ​ര​ങ്ങ​ൾ

മേ​പ്പാ​ടി: ഹി​ന്ദു ശ്മ​ശാ​ന​ത്തി​ൽ എ​രി​ഞ്ഞ​ട​ങ്ങി​യ​ത് 54 മൃ​ത​ശ​രീ​ര​ങ്ങ​ൾ. മ​ന​സ്സ് ക​ല്ലാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട ദി​വ​സ​ങ്ങ​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​തെ​ന്നും ശ്മ​ശാ​ന​ത്തി​ന്റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര​യ​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് ചി​ത​യൊ​രു​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്നും മേ​പ്പാ​ടി ഹി​ന്ദു ശ്മ​ശാ​നം ഭാ​ര​വാ​ഹി​ക​ൾ. ഉ​രു​ൾ പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ പെ​ട്ട 54 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​വി​ടെ സം​സ്ക​രി​ച്ച​ത്. ബി​ഹാ​ർ പട്ന സ്വ​ദേ​ശി​നി മു​ണ്ട​ക്കൈ എ​സ്റ്റേ​റ്റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഫൂ​ൽ കു​മാ​രി ദേ​വി മു​ത​ൽ ത​മി​ഴ്നാ​ട്, മേ​പ്പാ​ടി സ്വ​ദേ​ശി​ക​ളു​മാ​ണി​വ​ർ. പൂ​ർ​ണ​മ​ല്ലാ​ത്ത ശ​രീ​ര​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു ഇ​തി​ൽ. മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക് അ​ന്ത്യ ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​തും സം​സ്ക​രി​ക്കു​ന്ന​തും … Read more

മുണ്ടക്കൈ ദുരന്തം: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ 2.5 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം

മുണ്ടക്കൈ ദുരന്തം: മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ 2.5 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം

ക​ൽ​പ​റ്റ: മു​ണ്ട​ക്കൈ​ ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ 2.5 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ജീ​വ​ന്‍ ന​ഷ്ട​മാ​യ വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ളു​ടെ​യും ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ ത​ക​ര്‍ന്ന തൊ​ഴു​ത്തു​ക​ള്‍, ന​ശി​ച്ച പു​ല്‍കൃ​ഷി, ക​റ​വ​യ​ന്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ​യും ക​ണ​ക്കു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ന​ഷ്ടം ക​ണ​ക്കാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 26 പ​ശു​ക്ക​ളും ഏ​ഴു കി​ടാ​രി​ക​ളും 310 കോ​ഴി​ക​ളും ച​ത്തു. ഏ​ഴു ക​ന്നു​കാ​ലി ഷെ​ഡു​ക​ള്‍ ന​ശി​ച്ചു. ഒ​ഴു​ക്കി​ല്‍പ്പെ​ട്ടും മ​ണ്ണി​ന​ടി​യി​ല്‍പ്പെ​ട്ടും 107 ഉ​രു​ക്ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഉ​രു​ള്‍പൊ​ട്ട​ലി​ന്റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ പു​ഞ്ചി​രി​മ​ട്ട​ത്തെ വ​ന​റാ​ണി ഡ​യ​റി ഫാം ​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ … Read more

അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര​ ക്രി​യ​ക​ൾ​ക്ക് ബീ​ഹാ​റി​ലേ​ക്ക്

അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര​ ക്രി​യ​ക​ൾ​ക്ക് ബീ​ഹാ​റി​ലേ​ക്ക്

മേ​പ്പാ​ടി: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​ൻ ബിഹാ​റി​ലേ​ക്ക് പോ​കാ​ൻ മ​ക​ന് വ​ഴി​യൊ​രു​ക്കി എ​സ്.​വൈ.​എ​സ് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ. അ​വ​സാ​നം സ്വ​ന്തം ജ​ന്മ ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന അ​മ്മ ഫു​ൽ​കു​മാ​രി ദേ​വി​യു​ടെ ആ​ഗ്ര​ഹം ന​ട​ന്നി​ല്ലെ​ങ്കി​ലും അ​വ​രു​ടെ മ​ര​ണാ​ന​ന്ത​ര ക്രി​യ​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന മ​ക​ന്റെ ആ​ഗ്ര​ഹ​ത്തി​നാ​ണ് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. ബിഹാ​റി​ലെ വൈ​ശാ​ലി ജി​ല്ല​യി​ലെ ഭ​ഗ​വാ​ൻ പൂ​രി​ലേ​ക്ക് പോ​കേ​ണ്ട മ​ക​ൻ ര​വി രോ​സ​ൻ കു​മാ​റി​ന് ജി​ല്ല എ​സ്.​വൈ.​എ​സ് സാ​ന്ത്വ​നം വി​മാ​ന​ടി​ക്ക​റ്റും മ​റ്റു യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കിക്കൊ​ടു​ത്തു. ഹാ​രി​സ​ൺ … Read more

വയനാട് ഉരുൾ ദുരന്തം: മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ച സ്ത്രീകളെ കുറിച്ച് മോശം കമന്റിട്ടവർക്കെതിരെ കേസെടുക്കണമെന്ന് പരാതി

വയനാട് ഉരുൾ ദുരന്തം: മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ച സ്ത്രീകളെ കുറിച്ച്  മോശം കമന്റിട്ടവർക്കെതിരെ കേസെടുക്കണമെന്ന് പരാതി

കൽപറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിനിടെ, സാമൂഹിക മാധ്യമങ്ങൾ വഴി സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് പരാതി. ഇതു സംബന്ധിച്ച് വെങ്ങപ്പള്ളി സ്വദേശി ​പി. സൈനുദ്ദീൻ, കൽപ്പറ്റ സ്വദേശി ഷമീർ ഒടുവിൽ എന്നിവരാണ് കൽപറ്റ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്. രാജ്യത്തെ നടുക്കിയ ഉരുൾ ദുരന്തത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം തുടരുകയാണ്. അതിനിടയിൽ, ഉരുൾ പൊട്ടലിൽ ഒറ്റപ്പെട്ടുപോയ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയാറാണെന്ന് … Read more

ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു ; കൺട്രോൾ റൂം നമ്പറുകൾ

ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു ;  കൺട്രോൾ റൂം നമ്പറുകൾ

ഡെപ്യൂട്ടി കലക്ടർ- 8547616025 തഹസിൽദാർ  വൈത്തിരി – 8547616601 കൽപ്പറ്റ ജോയിൻ്റ് ബി.ഡി.ഒ  ഓഫീസ് – 9961289892 അസിസ്റ്റൻ്റ് മോട്ടർ വാഹന ഇൻസ്പെക്ടർ – 9383405093 അഗ്നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ – 9497920271 വൈത്തിരി താലൂക്ക് ഓഫിസ് ഡെപ്യൂട്ടി തഹസിൽദാർ – 9447350688

വയനാട് ഉരുൾപൊട്ടൽ; മരണം 46 ആയി

വയനാട്  ഉരുൾപൊട്ടൽ; മരണം 46 ആയി

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍  46 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പല വീടുകളിലും മണ്ണിടിഞ്ഞ നിലയിലാണ്. 2019-ലെ പ്രളയകാലത്ത് നിരവധി പേര്‍ മരിച്ച പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇവിടം. ഇവിടത്തെ വെള്ളാര്‍മല സ്‌കൂള്‍ ഒന്നാകെ മണ്ണിനടിയിലായി. സഹായം തേടി ആളുകളുടെ നിലവിളി കേട്ടാണ് പ്രദേശം ഉണര്‍ന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയും മുന്‍പേ പലരും മണ്ണിനടിയിലായി. നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ … Read more

ദുരന്തമേഖലയിൽ ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല; ഒറ്റപ്പെട്ടവരിൽ ഗുരുതര പരിക്കേറ്റവരും, വടംകെട്ടി രക്ഷിക്കാൻ ശ്രമം

ദുരന്തമേഖലയിൽ ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല; ഒറ്റപ്പെട്ടവരിൽ ഗുരുതര പരിക്കേറ്റവരും, വടംകെട്ടി രക്ഷിക്കാൻ ശ്രമം

കൽപറ്റ: ഉരുൾപൊട്ടലിൽ കനത്ത നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി പ്രതികൂല കാലാവസ്ഥ. എയർലിഫ്റ്റിങ് പരിശോധിക്കാനെത്തിയ രണ്ട് ഹെവികോപ്റ്ററുകൾ വയനാട്ടിൽ ഇറങ്ങാനാകാതെ കോഴിക്കോട്ടേക്ക് തിരിച്ചുപോയി. ഇതോടെ, ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈ ടൗണിൽ എത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. പുഴക്ക് കുറുകെ വടംകെട്ടി മുണ്ടക്കൈയിൽ എത്താനാണ് ദേശീയ പ്രതിരോധ സേനാംഗങ്ങൾ ശ്രമിക്കുന്നത്. കരസേനയുടെ എൻജീനിയറിങ് വിഭാഗം എത്തിയാൽ മാത്രമേ പുഴക്ക് കുറുകെ താൽകാലിക പാലം നിർമിക്കാനാവൂ. കരസേനയുടെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) ബംഗളൂരുവിൽ നിന്നാണ് … Read more

രക്ഷാപ്രവർത്തനത്തിന് കരസേനയും നാവിക സേനയും; തിരച്ചിലിന് ഡോഗ് സ്ക്വാഡും

രക്ഷാപ്രവർത്തനത്തിന് കരസേനയും നാവിക സേനയും; തിരച്ചിലിന് ഡോഗ് സ്ക്വാഡും

തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും രക്ഷാപ്രവർത്തന,ത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗമെത്തും. ബംഗളൂരുവിൽ നിന്നാണ് കരസേനയുടെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) അടിയന്തരമായി എത്തുക. ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായാണ് എഞ്ചിനീയറിങ് വിഭാഗം എത്തുന്നത്. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം നടപ്പാക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്‍റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രക്ഷാപ്രവർത്തനത്തിനായി … Read more